Thodupuzha
ഐ.എന്‍.ടി.യു.സി വൃക്ഷത്തൈനട്ട് പ്രതിഷേധിച്ചു


തൊടുപുഴ: വനംകൊള്ളക്കെതിരെ ഐ.എന്‍.ടി.യു.സി യുവ തൊഴിലാളി വിഭാഗം സംസ്ഥാന വ്യാപകമായി നടത്തുന്ന പരിസ്ഥിതി സൗഹൃദ പ്രതിഷേധത്തിന്റെ ഭാഗമായി തൊടുപുഴയില്‍ വൃക്ഷത്തൈ നട്ടു പ്രതിഷേധിച്ചു. ജില്ലാ സെക്രട്ടറി ഷാഹുല്‍ ഹമീദ് അധ്യക്ഷത വഹിച്ച യോഗം യോഗം മോട്ടോര്‍ തൊഴിലാളി ഫെഡറേഷന്‍ ജില്ലാ പ്രസിഡന്റ് പി.എസ് സിദ്ധാര്‍ഥന്‍ ഉദ്ഘാടനം ചെയ്തു. ഐ.എന്‍.ടി.യു.സി റീജിയണല്‍ വൈസ് പ്രസിഡന്റ് ജോര്‍ജ് താന്നിക്കല്‍, കെ.പി റോയ്, രാധാകൃഷ്ണന്‍, സലീം, ടോമി പാലക്കന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
