Velliyamattom

ലാന്‍സ് നായക് സന്തോഷ്‌കുമാര്‍  അനുസ്മരണം നടത്തി

വെള്ളിയാമറ്റം: കാര്‍ഗില്‍ രക്തസാക്ഷി ലാന്‍സ് നായ്ക് പി.കെ. സന്തോഷ് കുമാറിനെ സ്മരിച്ച് നാടും നഗരവും. വെട്ടിമറ്റത്തെ സ്മൃതി മണ്ഡപത്തിലെത്തി എന്‍.സി.സിയും പഞ്ചായത്തും സന്നദ്ധ സംഘടനകളും പുഷ്പാര്‍ച്ചന നടത്തി. പഞ്ചായത്ത് പ്രസിഡന്റ് ഇന്ദു ബിജു, വൈസ് പ്രസിഡന്റ് ലാലി ജോസ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ടെസി മോള്‍ മാത്യു, എന്‍.സി.സി സുബേദാര്‍ ഹര്‍പ്രീത് സിങ്, ഹവീല്‍ദാര്‍ ബിനൂപ്, ലഫ്. പ്രജീഷ് സി. മാത്യു, സേവാഭാരതി ജില്ലാ കമ്മിറ്റ അംഗം കെ.എന്‍ രാജു , മുനിസിപ്പല്‍ പ്രസിഡന്റ് എന്‍. വേണുഗോപാല്‍, മുന്‍ പഞ്ചായത്ത് അംഗം ജോസി വേളാച്ചേരില്‍, ബെന്നി വെട്ടിമറ്റം, തോമസ് കുഴിഞ്ഞാലി എന്നിവര്‍ അനുസ്മരണം നടത്തി. സന്തോഷ്‌കുമാറിന്റെ പിതാവ് പത്മനാഭപിള്ള, മകന്‍ അര്‍ജുന്‍ എസ്. കുമാര്‍, സഹോദരന്‍ പ്രസാദ് തുടങ്ങിയ കുടുംബാംഗങ്ങളും നാട്ടുകാരും അനുസ്മരണ ചടങ്ങില്‍ പങ്കെടുത്തു.

Related Articles

Back to top button
error: Content is protected !!