Uncategorized

തുടങ്ങാനാട് കന്യാമല പ്രദേശത്ത്  അനധികൃത വാറ്റ് കച്ചവടം

തൊടുപുഴ : മുട്ടം പഞ്ചായത്തിലെ കന്യാമല പ്രദേശം കേന്ദ്രീകരിച്ച് വാറ്റ് ചാരായം വില്‍പന നടക്കുന്നതായി പരാതി. കന്യാമല സി.എസ്.ഐ പള്ളി- ടാങ്ക് പ്രദേശങ്ങളിലാണ് ഏറ്റവും കൂടുതല്‍ വ്യാജവാറ്റ് നടക്കുന്നത്. ഇവിടങ്ങളിലെ ആള്‍ താമസമില്ലാത്ത വീടുകള്‍, കെട്ടിടങ്ങള്‍, പാറയിടുക്കുകള്‍, ഒറ്റപ്പെട്ട സ്ഥലങ്ങള്‍ എന്നിവിടങ്ങളിലാണ് വാറ്റ് ചാരായം ഉല്‍പാദിപ്പിക്കുന്നത്. പകല്‍ സമയങ്ങളിലും രാത്രിയിലും അപരിചിതരായ ആളുകള്‍ വാഹനങ്ങളില്‍ ഇവിടെ എത്തുന്നുണ്ട്. പ്രദേശങ്ങളില്‍ ഉല്‍പാദിപ്പിക്കുന്ന വാറ്റ് മറ്റ് സ്ഥലങ്ങളിലേക്ക് വില്‍പനയ്ക്ക് കൊണ്ടുപോകാനാണ് അപരിചിതര്‍ എത്തുന്നതെന്ന് പ്രദേശവാസികള്‍ പറയുന്നു. വ്യാജവാറ്റും വില്‍പനയും തടയാന്‍ അധികൃതര്‍ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

Related Articles

Back to top button
error: Content is protected !!