Uncategorized
പുറപ്പുഴ സെന്റ് സെബാസ്റ്റിയന്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വെബിനാര്‍ നടത്തി


പുറപ്പുഴ: സെന്റ് സെബാസ്റ്റിയന്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എന്‍.എസ്.എസ്, സ്‌കൗട്ട്‌സ് ആന്‍ഡ് ഗൈഡ്‌സ്, ജെ.ആര്‍.സി എന്നിവയുടെ ഭാഗമായി വെബിനാര്‍ സംഘടിപ്പിച്ചു. ‘മാധ്യമ ഉപയോഗം കുട്ടികളില്‍’ എന്ന വിഷയത്തില്‍ തൊടുപുഴ സെന്റ് സെബസ്റ്റിയന്‍ ഹൈസ്‌കൂള്‍ അധ്യാപകന്‍ ജിബിന്‍ മാത്യു വെബിനാര്‍ നയിച്ചു. സ്‌കൂള്‍ പ്രന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് ബിനു ടി. ഫ്രാന്‍സിസ് വെബിനാര്‍ ഉദ്ഘാടനം ചെയ്തു. അധ്യാപകരായ നൈസില്‍ പോള്‍, ജിതിന്‍ ജോണ്‍, ജിജു ആന്റണി എന്നിവര്‍ നേതൃത്വം നല്‍കി.
