Uncategorized

പന്നിമറ്റത്ത് ആംബുലൻസും ബസും കൂട്ടിയിടിച്ച് നാലുപേർക്ക് പരുക്ക്

തൊടുപുഴ : പന്നി മറ്റത്ത് ആംബുലൻസും ബസും കൂട്ടിയിടിച്ചു നാലുപേർക്ക് പരുക്ക്. പൂമാല സ്വദേശി രോഗിയായ കൊച്ചുപറമ്പിൽ ഷാജി, പിതാവ് കാസിം മാതാവ് ഷാമി, ആംബുലൻസ് ഡ്രൈവർ മാട്ടയിൽ സജീർ എന്നിവർക്കാണ് പരുക്കേറ്റത്. വ്യാഴാഴ്ച വൈകിട്ട് ആണ് അപകടം. തൊടുപുഴയിൽ നിന്നു വന്ന സുൽത്താന ബസും ഇഞ്ചക്കാട്ടു കവലയിൽ നിന്നു വരികയായിരുന്ന ആംബുലൻസും കൂട്ടിയിടിച്ചായിരുന്നു അപകടം. പരുക്കേറ്റവരെ മറ്റൊരു വാഹനത്തിൽ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Related Articles

Back to top button
error: Content is protected !!