ഹരിത കാമ്പസ് പദ്ധതി ; ന്യൂമാന്‍ കോളജ് വളപ്പില്‍ പച്ചത്തുരുത്തും ശലഭപ്പാര്ക്കുമൊരുങ്ങുന്നു


തൊടുപുഴ : ന്യൂമാന്‍ കോളജ് ഹരിതകാമ്പസ് പദ്ധതിയുടെ ഭാഗമായി കോളജ് വളപ്പില്‍ പച്ചത്തുരുത്തൊരുങ്ങുന്നു. ഹരിതകേരളം മിഷന്റെയും സോഷ്യല്‍ ഫോറസ്ട്രി വിഭാഗത്തിന്റെയും സഹകരണത്തോടെ കാമ്പസ് വളപ്പിലെ പത്ത് സെന്റ് ഭൂമിയിലാണ് പച്ചത്തുരുത്തൊരുക്കുന്നത്. ഇതിനൊപ്പം മുപ്പത് സെന്റ് ഭൂമിയിലായി ബോട്ടാണിക്കല്‍ ഗാര്ഡന്, ബട്ടര്‍ഫ്ളൈ പാര്‍ക്കും സജ്ജമാക്കുന്നുണ്ട്. ഇതിന്റെ ജോലികളും നടന്നുവരികയാണ്.
പച്ചത്തുരുത്തില്‍ സോഷ്യല്‍ ഫോറസ്ട്രിയില്‍ നിന്നും ലഭ്യമാക്കിയ മാവുകള്‍, വെള്ള പൈന്‍, ഞാവല്‍,ഇലഞ്ഞി, പേര, കൂവളം,ശീതപ്പഴം,നെല്ലി, ചെറുനാരകം,താന്നി, പുന്ന ,മണിമരുത്,അത്തി,പ്ലാവ്, വാളന്പുള്,ചാമ്പ,സ്റ്റാര്‍ ട്രീ,കണിക്കൊന്ന,ഉങ്ങ്,വേങ്ങ,ലക്ഷ്മിതരു,തേക്ക്, മുള എന്നിങ്ങനെ നൂറ് വൃക്ഷത്തൈകളാണ് നട്ടത്. ഇവയെ സ്വാഭാവിക വനമാക്കി പ്രകൃതിയ്ക്ക് വിട്ടുകൊടുക്കുകയെന്നതാണ് പച്ചത്തുരുത്തിലൂടെ ഹരിതകേരളം ലക്ഷ്യമിടുന്നത്.
പച്ചത്തുരുത്തിലെ ആദ്യത്തെ തൈ നടീല്‍ മുനിസിപ്പല്‍ ചെയര്മാന് സനീഷ് ജോര്‍ജ് നിര്‍വ്വഹിച്ചു. പ്രിന്‍സിപ്പല്‍ ഡോ. തോംസണ്‍ ജോസഫ് അധ്യക്ഷനായ ചടങ്ങില്‍ ഹരിതകേരളം പ്രതിനിധി അമല്‍ ലാല്‍ പി വി,ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ കെ വി അജി,ഡപ്യൂട്ടി റേഞ്ച് ഓഫീസര്‍ ബിജു എസ് മണ്ണൂര്‍,വൈസ് പ്രിന്‍സിപ്പല്‍ ഡോ. ഫാ. മാനുവല്‍ പിച്ചളക്കാട്ട്,കോളജ് ബര്‍സാര്‍ ഫാ. പോള്‍ കാരക്കൊമ്പില്‍,ഗ്രീന്‍ പ്രോട്ടോക്കോള്‍ ഓഫീസര്‍ ഡോ. ജെന്നി കെ അലക്സ്, ജോയിന്റ് ഗ്രീന്‍ പ്രോട്ടോക്കോള്‍ ഓഫീസര്‍ ജെയ്ബി സിറിയക് സംസാരിച്ചു.
