Thodupuzha

ഇടുക്കി പാക്കേജിലൂടെ നാണ്യവിളകള്‍ക്ക്  വിലസ്ഥിരത ഉറപ്പാക്കണം: ജോസ് പാലത്തിനാല്‍

ഇടുക്കി: സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള ഇടുക്കി പാക്കേജിലൂടെ കര്‍ഷകരുടെ നാണ്യവിളകള്‍ക്ക് വിലസ്ഥിരത ഉറപ്പാക്കുന്നതിനും മൂല്യവര്‍ധിത ഉല്പന്നങ്ങളാക്കി മാറ്റുന്നതിനും പദ്ധതികള്‍ നടപ്പാക്കണമെന്ന് കേരളാ കോണ്‍ഗ്രസ് (എം) ജില്ലാ പ്രസിഡന്റും കടാശ്വാസ കമ്മീഷന്‍ അംഗവുമായ ജോസ് പാലത്തിനാല്‍ ആവശ്യപ്പെട്ടു. കര്‍ഷക യൂണിയന്‍ (എം) ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലയിലെ പ്രധാന കാര്‍ഷിക ഉല്പന്നങ്ങളായ കുരുമുളക്, ഏലം, ഗ്രാമ്പൂ, ജാതി, തേയില, കാപ്പി തുടങ്ങിയവ മൂല്യവര്‍ധിത ഉല്പന്നങ്ങളാക്കുന്നതിനും വിപണി ഉറപ്പാക്കുന്നതിനും നടപടി സ്വീകരിക്കണമെന്നും അദേഹം ആവശ്യപ്പെട്ടു. കര്‍ഷക യൂണിയന്‍ (എം) സംസ്ഥാന പ്രസിഡന്റ് റെജി കുന്നംകോട്ട് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് ബിജു ഐക്കര അധ്യക്ഷത വഹിച്ചു. പാര്‍ട്ടി നിയോജക മണ്ഡലം പ്രസിഡന്റ് ഷാജി കാഞ്ഞമല, നേതാക്കളായ ജോസ് കുഴികണ്ടം, ജേക്കബ് പിണക്കാട്ട്, തങ്കച്ചന്‍ വാലുമ്മേല്‍, സജി മൈലാടി, മാത്യു പൊട്ടന്‍പ്ലാവില്‍, അഡ്വ. മധു നമ്പൂതിരി, തങ്കച്ചന്‍ മരോട്ടിമൂട്ടില്‍, അനീഷ് കടുകുംമാക്കല്‍, ജോര്‍ജ് മാക്‌സിന്‍ തടത്തില്‍, കുര്യാച്ചന്‍ പൊന്നാമറ്റം, സിബി കിഴക്കേമുറി, തോമസ് ഉള്ളാട്ടില്‍, ജിജി വാളിയംപ്ലാക്കല്‍, ജെറാള്‍ഡ് തടത്തില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!