Thodupuzha
കെ.പി.എസ്.റ്റി എ ധർണ്ണ നടത്തി.


തൊടുപുഴ: പ്രൈമറി സ്കൂളിലെ പ്രഥമാധ്യാപക ഒഴിവ് നികത്തുക, എല്ലാ കുട്ടികൾക്കും ഡിജിറ്റൽ പഠനസൗകര്യം ഏർപ്പെടുത്താനുള്ള ഉത്തരവാദിത്വം സർക്കാർ ഏറ്റെടുക്കുക, ഓൺലൈൻ ക്ലാസ്സുകൾ ആരംഭിച്ച പശ്ചാത്തലത്തിൽ അധ്യാപകരെ കോവിഡ് ഡ്യൂട്ടിയിൽ നിന്നും വിടുതൽ ചെയ്യുക , പാക്കേജ് വഴി നിയമനം ലഭിച്ച അധ്യാപകരുടെ മുൻകാല സർവീസ് അംഗീകരിക്കുക, പൊതുവിദ്യാലയങ്ങളിലെ എല്ലാ അധ്യാപക ഒഴിവുകളിലും നിയമനം നടത്തുക, എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കെ.പി.എസ്.റ്റി.എ തൊടുപുഴ സബ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തൊടുപുഴ എ.ഇ.ഒ ഓഫീസിനു മുമ്പിൽ ധർണ നടത്തി. സംസ്ഥാന സെക്രട്ടറി വി.എം ഫിലിപ്പച്ചൻ ധർണ്ണ ഉദ്ഘാടനം ചെയ്തു. ജോളി മുരിങ്ങ മറ്റം,ജിജി ജേക്കബ്, ബിജോയ് മാത്യു, ഷിന്റോ ജോർജ് , ബിജു ജോസഫ് , ജെയിംസ് സെബാസ്റ്റ്യൻ, ലിജോമോൻ ജോർജ് , എന്നിവർ പ്രസംഗിച്ചു.
