Thodupuzha

തൊടുപുഴയിലെ വ്യാപാരികള്‍  കടകള്‍ അടച്ച് ഉപവാസ സമരം നടത്തി

തൊടുപുഴ : കേരള വ്യാപാരി വ്യവസായി ഏകോപന സംസ്ഥാന സമിതിയുടെ ആഹ്വാനപ്രകാരം തൊടുപുഴയിലെ വ്യാപാരികള്‍ കടകള്‍ അടച്ച് വ്യാപാരദ്രോഹ നടപടികള്‍ക്ക് എതിരെ ധര്‍ണ്ണാ സമരം നടത്തി.

കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു മുഴുവന്‍ കടകളും എല്ലാ ദിവസവും തുറന്നു പ്രവര്‍ത്തിക്കാന്‍ അനുവദിക്കുക, ഹോട്ടലുകളിലും റെസ്‌റ്റോറന്റുകളിലും ഇരുന്നു ഭക്ഷണം കഴിക്കുവാനുള്ള അനുമതി നല്‍കുക, ടി.പി.ആര്‍. കണക്കാക്കുന്നതിലെ അശാസ്ത്രീയത മാറ്റുക, വൈദ്യുത ചാര്‍ജിലെ ഫിക്‌സഡ് ചാര്‍ജ് ഒഴിവാക്കുക, ചെറുകിട വ്യാപാരികള്‍ക്ക് ഉത്തേജക പാക്കേജ് അനുവദിക്കുക, നിലവിലെ ലോണുകള്‍ക്ക് പലിശ ഇളവ് അനുവദിക്കുക, കെട്ടിടമുറികളിലെ വാടക കുറച്ചു നല്‍കുക, എല്ലാ വ്യാപാരികള്‍ക്കും വാക്‌സിന്‍ എടുക്കുന്നതിനു മുന്‍ഗണന നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം. മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് രാജു തരണിയിലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉപവാസസമരം വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ സെക്രട്ടറി ആര്‍. രമേഷ് ഉദ്ഘാടനം ചെയ്തു. അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി നാസര്‍ സൈര, ജില്ലാ വൈസ് പ്രസിഡന്റുമാരായ വി.എ ജമാല്‍ മുഹമ്മദ്, സുബൈര്‍ എസ്. മുഹമ്മദ്, മുന്‍ പ്രസിഡന്റുമാരായ എന്‍.എന്‍ രാജു, ടി.എന്‍. പ്രസന്നകുമാര്‍, ആര്‍. ജയശങ്കര്‍, ബ്ലോക്ക് പ്രസിഡന്റ് എന്‍.പി. ചാക്കോ, യൂത്ത് വിങ് പ്രസിഡന്റ് താജു എം.ബി, ജനറല്‍ സെക്രട്ടറി രമേഷ് പി.കെ, ജില്ലാ വൈസ് പ്രസിഡന്റ് അഭിലാഷ്. ഇ, അസോസിയേഷന്‍ വൈസ് പ്രസിഡന്റ്മാരായ അജീവ്.പി, ട്രഷറര്‍ പി.ജി. രാമചന്ദ്രന്‍ നായര്‍, ജോയിന്റ് സെക്രട്ടറി ഷെറീഫ് സര്‍ഗം, യൂത്ത് വിങ് ട്രഷറര്‍ മനു തോമസ്, അസോസിയേഷന്‍ ഭാരവാഹികള്‍, യൂത്ത് വിങ് ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. വ്യാപാരസ്ഥാപനങ്ങള്‍ പൂര്‍ണമായി അടച്ച് വ്യാപാരികള്‍ സമരത്തിന് പൂര്‍ണ പിന്തുണ നല്‍കി.

Related Articles

Back to top button
error: Content is protected !!