വാഴക്കുളം വിശ്വജ്യോതി എന്‍ജിനീയറിംഗ് കോളജില്‍ അധ്യാപക പരിശീലന പരിപാടി ആരംഭിച്ചു


തൊടുപുഴ: വാഴക്കുളം വിശ്വജ്യോതി എന്‍ജിനീയറിംഗ് കോളജില്‍ അധ്യാപക പരിശീലന പരിപാടി ആരംഭിച്ചു. സപ്ലൈ ചെയിന്‍ മോഡലിംഗ് ആന്‍ഡ് ലോജിസ്റ്റിക് മാനേജ്മെന്റ് എന്ന വിഷയത്തില്‍ ശാസ്ത്ര സാങ്കേതിക രംഗത്തെ പുത്തന്‍ സാധ്യതകളെയും പഠനങ്ങളെയും സംബന്ധിച്ച് അഞ്ച് ദിവസത്തെ അധ്യാപക പരിശീലന പരിപാടിയാണ് ആരംഭിച്ചത്. കേരള സാങ്കേതിക സര്‍വകലാശാലയുടെ സഹകരണത്തോടെ കോളജിലെ മെക്കാനിക്കല്‍ എന്‍ജിനീയറിംഗ് വിഭാഗത്തിന്റെ നേതൃത്വത്തില്‍ ഓണ്‍ലൈനായിട്ടാണ് പരിശീലന പരിപാടി നടക്കുക. കോഴിക്കോട് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ പ്രഫ.ആര്. ശ്രീധരന് ഉദ്ഘാടനം ചെയ്തു.
കോളജ് മാനേജര്‍ മോണ്‍. ഡോ.ചെറിയാന് കാഞ്ഞിരക്കൊന്പില്‍, ഡയറക്ടര്‍ ഫാ.
പോള്‍ നെടുംപുറത്ത്, പ്രിന്‍സിപ്പല്‍ കെ.കെ. രാജന്, മെക്കാനിക്കല്‍ വിഭാഗം മേധാവി കെ. ഷണ്മുഗേഷ്, വൈസ് പ്രിന്‍സിപ്പല്‍ സോമി പി. മാത്യു, പ്രോഗ്രാം കോ ഓഡിനേറ്റര്‍ സാജന് ടി. ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, ഇന്ത്യന്‍ ഇന്‍സ്റ്റ്യൂട്ട് ഓഫ് മാനേജ്മെന്റ്, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി തുടങ്ങി രാജ്യത്തെ മികച്ച സ്ഥാപനങ്ങളിലെ വിദഗ്ധര്‍ ക്ലാസുകള്‍ നയിക്കും. കേരള സാങ്കേതിക സര്‍വകലാശാലയുടെ കീഴിലുള്ള വിവിധ എന്വ്ജിനീയറിംഗ് കോളജുകളിലെ അധ്യാപകര്‍ വെബിനാറില്‍ പങ്കെടുക്കും.
