Thodupuzha
പാചകവാതക സിലിണ്ടറില്‍ റീത്ത് വച്ച് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2021/07/eiRXERB82018.jpg?resize=780%2C470&ssl=1)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
തൊടുപുഴ: പെട്രോള്‍ ഡീസല്‍ പാചകവാതക വിലവര്‍ധനയ്ക്കെതിരെ യൂത്ത് കോണ്‍ഗ്രസ് വെസ്റ്റ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ തൊടുപുഴ ഇന്‍കംടാക്സ് ഓഫീസിനു മുന്പില് പാചകവാതക സിലിണ്ടറില്‍ റീത്ത് വച്ച് പ്രതിഷേധിച്ചു. മണ്ഡലം പ്രസിഡന്റ് ലെനിന് രാജേന്ദ്രന് അധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറല്‍ സെക്രട്ടറി എന്‍.ഐ ബെന്നി ഉദ്ഘാടനം ചെയ്തു. വെസ്റ്റ് മണ്ഡലം പ്രസിഡന്റ് കെ.ജി സജിമോന്‍, യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറിമാരായ അക്ബര്‍ ടി.എല്‍, എബി മുണ്ടക്കന്‍, കെ.എസ്.യു ജില്ലാ വൈസ് പ്രസിഡന്റ് വിഷ്ണു കോട്ടപ്പുറം, കെ.എസ്.യു തൊടുപുഴ നിയോജകമണ്ഡലം പ്രസിഡന്റ് അസ്ലം ഓലിക്കന്‍, ഷാഹിദ് എം.എസ്, ജിനു ജെയിംസ്, ഷുഹൈബ് കാരിക്കോട്, മുബീന് എം. റിയാസ് എന്നിവര്‍ നേതൃത്വം നല്കി.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/thodupuzha-ad-1-1-scaled.jpg?resize=708%2C2115&ssl=1)