Uncategorized

പുറപ്പുഴ സ്‌കൂളില്‍ സ്വാതന്ത്ര്യ  ദിനാഘോഷം നടത്തി

പുറപ്പുഴ: പുറപ്പുഴ ഗവ. എല്‍.പി സ്‌കൂളില്‍ സ്വാന്ത്ര്യദിനാഘോഷം ഓണ്‍ലൈന്‍ വഴി നടത്തി. പി.ടി.എ വൈസ് പ്രസിഡന്റ് സി.വി ബിനോയിയുടെ അധ്യക്ഷത വഹിച്ചു. പുറപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് തോമസ് പയറ്റ്‌നാല്‍ ഉദ്ഘാടനം ചെയ്തു. തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ട്രീസ ജോസ് സ്വാതന്ത്ര്യ ദിന സന്ദേശം നല്‍കി. ഇന്ത്യന്‍ നാവിക സേനയിലെ ലെഫ്റ്റനന്റ് കമാന്‍ഡര്‍ മൃണാളിനി എം മുഖ്യാതിഥിയായിരുന്നു. സ്‌കൂള്‍ ഹെഡ്മിസ്ട്രസ് കെ.കെ ഉഷ, തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ മാര്‍ട്ടിന്‍ ജോസഫ് വിശിഷ്ടാതിഥിയെ ആദരിച്ചു. ജനപ്രതിനിധി കളായ എം.വി ജോര്‍ജ്, സൗമ്യ ബില്‍ജി, തൊടുപുഴ ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ ഷീബ മുഹമ്മദ്, സ്‌കൂള്‍ സീനിയര്‍ അസിസ്റ്റന്റ് ജിജിമോള്‍ എം.ടി, സ്റ്റാഫ് സെക്രട്ടറി സോളിക്കുട്ടി തോമസ് എന്നിവര്‍ പങ്കെടുത്തു.

Related Articles

Back to top button
error: Content is protected !!