Thodupuzha
പെട്രോള്‍ വിലവര്‍ധനക്കെതിരെ കോണ്‍ഗ്രസ് ധര്‍ണ നടത്തി


തൊടുപുഴ: പെട്രോള്‍ വിലവര്‍ധനക്കെതിരെ കോണ്‍ഗ്രസ് തൊടുപുഴ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ സമരം കെ.പി.സി.സി ജനറല്‍ സെക്രട്ടറി റോയ് കെ. പൗലോസ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് ജാഫര്‍ ഖാന്‍ മുഹമ്മദ് അധ്യക്ഷത വഹിച്ചു. കെ.പി.സി.സി എക്‌സിക്യൂട്ടീവ് മെമ്പര്‍ സി.പി മാത്യു, ഡി.സി.സി സെക്രട്ടറിമാരായ എന്‍.ഐ ബെന്നി, ജോസ് അഗസ്റ്റിന്‍, ടി.ജെ പീറ്റര്‍, നേതാക്കളായ കെ.എം ഷാജഹാന്‍, എം.കെ ഷാഹുല്‍, പി.എന്‍ രാജീവന്‍, ജോര്‍ജ് ജോണ്‍, റോബിന്‍ മൈലാടി, ടോമി പാലയ്ക്കന്‍, ഒ.കെ അഷറഫ്, കെ.എ. ഷഫീക്, കെ. ദീപക്, കെ.പി റോയി, ടോണി കുര്യാക്കോസ്, നാസര്‍ പാലമൂട്ടില്‍, ആര്‍. ജയന്‍, കെ.ജി സജിമോന്‍, ജെയ്‌സണ്‍, ജയകുമാര്‍, എം.എച്ച്. സജീവ്, സിബി ഇസ്മായില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
