Thodupuzha

ടെൻഡർ ക്ഷണിച്ചു

തൊടുപുഴ : തൊടുപുഴ ജില്ലാ സ്റ്റേഷനറി ആഫീസിലേക്ക് പാഴ്‌സല്‍ ഓഫീസുകളില്‍ നിന്നും എത്തിച്ചേരുന്ന സാധനങ്ങള്‍ ഏറ്റെടുത്ത് സ്റ്റോറില്‍ അട്ടിയിടുക, കെട്ടുകളായും വീഞ്ഞപ്പെട്ടികളായും എത്തുന്ന സാധനങ്ങള്‍ പൊളിച്ച് അടുക്കുക, ലോറിയില്‍ വരുന്ന സാധനങ്ങളുടെ കയറ്റിറക്ക് തുടങ്ങിയ ജോലികള്‍ കരാര്‍ വ്യവസ്ഥയില്‍ ഏറ്റെടുത്ത് നടത്തുന്നതിന് 2021 ഏപ്രില്‍ ഒന്നു മുതല്‍ 2022 മാര്‍ച്ച് 31 വരെയുളള ഒരു വര്‍ഷത്തേക്ക് ദര്‍ഘാസ് ക്ഷണിച്ചു. കയറ്റിറക്ക് കരാര്‍ പുനര്‍ദര്‍ഘാസ് നമ്പര്‍ 01/2021 എന്ന മേലെഴുത്തോടു കൂടിയ മുദ്രവച്ച ദര്‍ഘാസുകള്‍ ആഗസ്റ്റ് 4ന് ഉച്ചകഴിഞ്ഞ് 2നു മുമ്പായി ജില്ലാ സ്റ്റേഷനറി ഓഫീസര്‍, ജില്ലാ സ്റ്റേഷനറി ഓഫീസ്, തൊടുപുഴ-685584 എന്ന വിലാസത്തില്‍ ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04862 227912

Related Articles

Back to top button
error: Content is protected !!