Moolammattam
ഐ.പി.സി ചര്‍ച്ചിന്റെ ഭിത്തിയില്‍ രക്തക്കറ പതിപ്പിച്ച നിലയില്‍


തൊടുപുഴ: മൂലമറ്റത്തെ ഐ.പി.സി ചര്‍ച്ചിന്റെ ഭിത്തിയിലും തൂണിലും നിലത്തും രക്തത്തില്‍ മുക്കിയ കൈവിരലുകള്‍ പതിപ്പിച്ചതായി കണ്ടെത്തി. പിന്നില്‍ സാമൂഹിക വിരുദ്ധരാണെന്ന് സംശയമുണ്ടന്ന് ചര്‍ച്ച് കമ്മറ്റിയും കൗണ്‍സിലും പറഞ്ഞു. ചര്‍ച്ചില്‍ ചേര്‍ന്ന യോഗം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ഇത് സംബന്ധിച്ച് ചര്‍ച്ച് കമ്മറ്റി കാഞ്ഞാര്‍ പോലീസിന് പരാതി നല്‍കിയതായി പാസ്റ്റര്‍ ഷാജി കുമ്പള്ളപ്പിള്ളില്‍ പറഞ്ഞു.
