Thodupuzha
ഇടുക്കി ജവഹര്‍ നവോദയ വിദ്യാലയ പ്രവേശനപ്പരീക്ഷ


ഇടുക്കി : ഇടുക്കി ജവഹര്‍ നവോദയ വിദ്യാലയത്തില്‍ 2021-22ല്‍ ആറാം ക്ലാസിലേക്കുളള പ്രവേശനപ്പരീക്ഷ ആഗസ്റ്റ് 11ന് ഇടുക്കി ജില്ലയിലെ 8 സെന്ററുകളില്‍ നടത്തും. പരീക്ഷയ്ക്ക് ഓണ്‍ലൈനില്‍ അപേക്ഷ സമര്‍പ്പിച്ചവര്‍ക്ക് http://www.navodaya.gov.in എന്ന വെബ്സൈറ്റില്‍ നിന്ന് ഹാള്‍ടിക്കറ്റുകള്‍ ഡൗണ്‍ ലോഡ് ചെയ്യാം. ഹാള്‍ടിക്കറ്റുകള്‍ ഡൗണ്‍ലോഡ് ചെയ്യുവാന്‍ തടസം നേരിടുകയാണെങ്കില്‍ ബന്ധപ്പെടുക. ഫോണ്‍- 9446658428, 9495162131
