Thodupuzha

ജോലി വാഗ്ദാനം  ചെയ്ത് തട്ടിപ്പ് : യുവാവ് പിടിയില്‍

തൊടുപുഴ: ജോലി വാഗ്ദാനം ചെയ്ത് പണംതട്ടിയെടുത്ത കേസില്‍ തിരുവനന്തപുരം സ്വദേശി പിടിയില്‍. തിരുവനന്തപുരം ജില്ലയില്‍ തൈക്കാട് വലിയശാല സ്വദേശി ലിജീഷ് എല്‍. എസി(38) നെയാണ് കരിങ്കുന്നം പോലീസ് അറസ്റ്റ് ചെയ്തത്. കരിങ്കുന്നം സ്വദേശിനിയില്‍ നിന്നും കുവൈറ്റില്‍ നഴ്സായി ജോലി വാങ്ങി നല്‍കാമെന്ന വ്യാജേന ഇയാള്‍ യുവതിയില്‍ നിന്നും 2016 മുതല്‍ 2017 വരെയുള്ള കാലയളവില്‍ ആറ് തവണയായി ഒന്‍പതര ലക്ഷത്തോളം രൂപയാണ് ഇയാള്‍ തട്ടിയെടുത്തത്. കൂടെയുണ്ടായിരുന്നവരെ ഇയാള്‍ ജോലിക്കായി വിദേശരാജ്യത്തേയ്ക്ക് കയറ്റി അയച്ചിട്ടും കരിങ്കുന്നം സ്വദേശിനിക്ക് ജോലി കണ്ടെത്തി നല്‍കുന്നതില്‍ ഇയാള്‍ വീഴ്ച വരുത്തുകയായിരുന്നു. തുക തിരികെ തരണമെന്നാവശ്യപ്പെട്ട് ഇയാളെ ബന്ധപ്പെട്ടെങ്കിലും പലകാരണങ്ങള്‍ പറഞ്ഞ് ഒഴിഞ്ഞ് മാറിയതോടെയാണ് യുവതി പോലീസിനെ സമീപിച്ചത്.

Related Articles

Back to top button
error: Content is protected !!