Thodupuzha
കാർഗിൽ വിജയ് ദിവസ് ആഘോഷം ജൂലൈ 26 ന്


തൊടുപുഴ: അഖില ഭാരതീയ പൂര്‍വ സൈനിക് സേവാ പരിഷത്തിന്റെ ആഭിമുഖ്യത്തില്‍ 26ന് രാവിലെ എട്ടിന് തൊടുപുഴ മുനിസിപ്പല്‍ ഓഫീസിന് എതിര്‍വശത്തുള്ള യുദ്ധസ്മാരകത്തിന് സമീപം കാര്‍ഗില്‍ വിജയ് ദിവസ് ആഘോഷം നടക്കും. മുനിസിപ്പല്‍ ചെയര്‍മാന്‍ സനീഷ് ജോര്‍ജ്, സൈനിക് പരിഷത്ത് ജില്ലാ പ്രസിഡന്റ് ഗ്രൂപ്പ് ക്യാപ്റ്റന്‍ ഹരി സി. ശേഖര്‍(റിട്ട.) സൈന്യമാതൃശക്തി സംസ്ഥാന പ്രസിഡന്റ് മേജര്‍ അമ്പിളി ലാല്‍കൃഷ്ണ(റിട്ട.) തുടങ്ങിയവര്‍ പുഷ്പചക്രം സമര്‍പ്പിക്കും.
നഗരസഭാ അംഗങ്ങള്‍, സാംസ്‌കാരിക സാമൂഹിക, രാഷ്ട്രീയ കലാ രംഗത്തെ പ്രമുഖര്‍, വിമുക്തഭടന്മാര്‍, അവരുടെ കുടുംബാഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുക്കുമെന്ന് സൈനിക് പരിഷത്ത് സംസ്ഥാന സമിതി അംഗം സോമശേഖരന്‍ ചെമ്പമംഗലത്ത്, ജില്ലാ ജനറല്‍ സെക്രട്ടറി എ.ജി. കൃഷ്ണകുമാര്‍ എന്നിവര്‍ പറഞ്ഞു.
