Thodupuzha

തൊടുപുഴയില്‍ കാര്‍ഗില്‍ വിജയദിവസ്  വര്‍ണശബളമായി ആചരിച്ചു

തൊടുപുഴ: കാര്‍ഗില്‍ വിജയദിവസ് തൊടുപുഴയില്‍ വര്‍ണശബളമായി ആചരിച്ചു. തൊടുപുഴ ന്യൂമാന്‍ കോളജ് എന്‍.സി.സി. യൂണിറ്റും ജില്ലാ നെഹ്‌റു യുവകേന്ദ്ര, തദ്ദേശ സ്ഥാപനങ്ങള്‍ എന്നിവയുടെ ആഭിമുഖ്യത്തിലാണ് ചടങ്ങ് സംഘടിപ്പിച്ചത്. ന്യൂമാന്‍ കോളജ് എന്‍.സി.സി ബാന്റിന്റെ അകമ്പടിയോടെ റാലി നടന്നു. മുന്‍സിപ്പല്‍ പാര്‍ക്കിന് സമീപമുള്ള കാര്‍ഗില്‍ യുദ്ധസ്മാരകത്തിന് സമീപം നടന്ന അനുസ്മരണ സമ്മേളനം എന്‍.സി.സി. കോട്ടയം ഗ്രൂപ്പ് കമാന്‍ഡര്‍ ബ്രിഗേഡിയര്‍ എന്‍.വി. സുനിന്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. മുനിസിപ്പല്‍ ചെയര്‍മാന്‍ സനീഷ് ജോര്‍ജ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം പ്രഫ. എം.ജെ. ജേക്കബ് മുഖ്യപ്രഭാഷണം നടത്തി. നെഹ്‌റു യുവ കേന്ദ്ര ഡയറക്ടര്‍ ഹരിലാല്‍, വാര്‍ഡ് കൗണ്‍സിലര്‍ ജയലക്ഷ്മി ഗോപന്‍, ന്യൂമാന്‍ കോളജ് എന്‍.സി.സി ഓഫീസര്‍ ലഫ്. പ്രജീഷ് സി. മാത്യു, അനുസ്മര സമിതി കണ്‍വീനല്‍ തോമസ് കുഴിഞ്ഞാലില്‍, ജോസി വേളാശേരിയില്‍, ഹമീദ് സി.എം എന്നിവര്‍ പ്രസംഗിച്ചു. സീനിയര്‍ അണ്ടര്‍ ഓഫീസര്‍ ഓസ്റ്റിന്‍ ജോസ്, അണ്ടര്‍ ഓഫീസര്‍ വിനയ് ചന്ദ്രന്‍, രശ്മി വിജയന്‍, എല്‍സാ ലൂയി, അല്‍ത്താഫ് നൗഷാദ്, അബിജിത്ത് ടി.കെ എന്നിവര്‍ നേതൃത്വം നല്‍കി.

Related Articles

Back to top button
error: Content is protected !!