Thodupuzha
സഹകരണ സംഘങ്ങളോടുള്ള അവഗണയ്ക്കെതിരെ കേരള കോ ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് ധര്‍ണ നടത്തി


തൊടുപുഴ: സഹകരണ മേഖലയെയും ജീവനക്കാരെയും ദോഷകരമായി ബാധിക്കുന്ന കേരള ബാങ്കിന്റെ നയങ്ങള്‍ക്കെതിരെ കേരള കോ ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ടിന്റെ നേതൃത്വത്തില്‍ ജീവനക്കാര്‍ ധര്‍ണ നടത്തി. ജില്ലാ ഹെഡ് ഓഫീസിനു മുന്നില്‍ നടത്തിയ ധര്‍ണ ഡി.സി.സി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാര്‍ ഉദ്ഘാടനം ചെയ്തു. കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് പ്രഫ. എം.ജെ ജേക്കബ് മുഖ്യ പ്രഭാഷണം നടത്തി. എംപ്ലോയീസ് ഫ്രണ്ട് ജില്ലാ പ്രസിഡന്റ് ബിജു മാത്യു അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എബ്രഹാം കുര്യാക്കോസ്, സംസ്ഥാന നേതാക്കളായ ഷാജി മാത്യു, ബെന്നി മാത്യു, എ.ഡി ജോളി, താലൂക്ക് പ്രസിഡന്റുമാര്‍, സെക്രട്ടറിമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
