Thodupuzha

പ്ലസ് ടു പരീക്ഷ: ജില്ലയിൽ 87.51 ശതമാനം വിജയം

തൊടുപുഴ: പ്ലസ്‌ടു പരീക്ഷയിൽ ജില്ലയിൽ 87.51 ശതമാനം വിജയം. പരീക്ഷയെഴുതിയ 10,673 വിദ്യാർഥികളിൽ 9,340 പേർ ഉപരിപഠനയോഗ്യത നേടി. 1387 വിദ്യാർഥികൾ എല്ലാ വിഷയത്തിനും എ പ്ലസ്‌ കരസ്ഥമാക്കി. നാലു സ്‌കൂളുകൾ നൂറുമേനി നേട്ടം സ്വന്തമാക്കി.

ടെക്‌നിക്കൽ സ്‌കൂൾ വിഭാഗത്തിൽ 158 പേരിൽ 116 പേർ ഉപരിപഠനയോഗ്യത നേടി. 73.42 ആണ്‌ വിജയശതമാനം. മൂന്നുപേർക്ക്‌ എല്ലാ വിഷയത്തിനും എ പ്ലസ്‌ ലഭിച്ചു. ഓപ്പൺ സ്‌കൂൾ വിഭാഗത്തിൽ 538 പേരിൽ 306 പേരും യോഗ്യത നേടി. 56.88 ആണ്‌ വിജയശതമാനം. ആറുപേർക്ക്‌ എല്ലാ വിഷയത്തിനും എ പ്ലസുണ്ട്‌.

Related Articles

Back to top button
error: Content is protected !!