Thodupuzha
കേരള സ്‌കൂള്‍ ടീച്ചേഴ്‌സ് യൂണിയന്‍ നില്‍പ് സമരം നടത്തി


തൊടുപുഴ: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കേരള സ്‌കൂള്‍ ടീച്ചേഴ്‌സ് യൂണിയന്റെ നേതൃത്വത്തില്‍ ഡി.ഇ.ഒ ഓഫീസ് പടിക്കല്‍ നില്‍പ്പ് സമരം സംഘടിപ്പിച്ചു. ജില്ലാ പ്രസിഡന്റ് ജാക്‌സണ്‍ ദാസ് തോട്ടുങ്കല്‍ അധ്യക്ഷത വഹിച്ചു. മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം കെ.എം.എ ഷുക്കൂര്‍ ഉദ്ഘാടനം ചെയ്തു. കെ.എസ്.ടി.യു സംസ്ഥാന സെക്രട്ടറി നൗഷാദ് അഞ്ചനാട്ട്, ഡി.സി.സി സെക്രട്ടറി ടി.ജെ. പീറ്റര്‍, തൗഫീഖ് തുടങ്ങിയവര്‍ പങ്കെടുത്തു.
