സംസ്ഥാനത്ത് പിജി ഡോക്ടർമാർ സമരത്തിലേക്ക്.ഇന്ന് പന്ത്രണ്ട് മണിക്കൂര്‍ സൂചനാ പണിമുടക്ക്
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2021/08/IMG-20210802-WA0001.jpg?resize=622%2C371&ssl=1?v=1627874513)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
തൊടുപുഴ : സംസ്ഥാനത്ത് പിജി ഡോക്ടർമാർ സമരത്തിലേക്ക്. സ്റ്റെപ്പെന്‍ഡ് വര്‍ധന ഉള്‍പ്പെടെയുള്ള വിഷയത്തില്‍ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനെത്തുടര്‍ന്നാണ് നടപടി.സമരവുമായി മുന്നോട്ടു പോകുമെന്ന് പിജി ഡോക്ടര്‍മാരുടെ സംഘടനയായ മെഡിക്കല്‍ പി.ജി അസോസിയേഷന് അറിയിച്ചു. ഇന്ന് പന്ത്രണ്ട് മണിക്കൂര്‍ സൂചനാ പണിമുടക്കും അതിനു ശേഷം അനിശ്ചിതകാല സമരവുമാണ് സംഘടന പ്രഖ്യാപിച്ചിരിക്കുന്നത്.കോവിഡ് ചികിത്സ, അത്യാഹിത ചികിത്സാ വിഭാഗങ്ങള്‍ എന്നിവയെ ഇന്നത്തെ സമരത്തില്‍നിന്ന് ഒഴിവാക്കി. കോവിഡ് ചികിത്സ മറ്റു ആശുപത്രികളിലേക്കുകൂടി വികേന്ദ്രീകരിച്ചു ഭാരം കുറയ്ക്കുക, സീനിയര്‍ റസിഡന്‍സി സീറ്റുകള്‍ വര്‍ധിപ്പിക്കുക, മെഡിക്കല്‍ ഡോക്ടര്‍മാരുടെ ഒഴിവ് നികത്തുക, സ്റ്റെപ്പെന്‍ഡ് വര്‍ധന നടപ്പാക്കുക എന്നിവയാണ് പിജി ഡോക്ടര്‍മാര്‍ ഉയര്‍ത്തുന്ന ആവശ്യങ്ങള്‍.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/thodupuzha-ad-1-1-scaled.jpg?resize=708%2C2115&ssl=1)