കെ.ജി.ഒ.എ വനിതാ കമ്മറ്റി വെബ്ബിനാര്‍ നടത്തി


തൊടുപുഴ: കെ.ജി.ഒ.എ ഇടുക്കി ജില്ലാ വനിതാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍
സ്ത്രീധനം ഇനിയും മാറാത്ത കാഴ്ചപ്പാടുകള്‍ എന്ന വിഷയത്തെ അധികരിച്ച് വെബ്ബിനാര്‍ നടത്തി. പുരോഗമന കലാസാഹാത്യ സംഘം സംസ്ഥാന സെക്രട്ടറിയും തിരുവനന്തപുരം എം.ജി കോളേജ് മലയാള വിഭാഗം അസോസിയേറ്റ് പ്രൊഫസറുമായ എ.ജി ഒലീന മുഖ്യ അതിഥിയായി സംസാരിച്ചു. സ്ത്രീ സമൂഹത്തിന് മാത്രമല്ല സമൂഹത്തിന് ഒന്നാകെ ഭീഷണിയാണ് സ്ത്രീധനം എന്ന വിപത്ത് എന്ന് . ഒലീന സൂചിപ്പിച്ചു. കമ്പോള സംസ്‌കാരത്തിന്റെ ഉല്‍പ്പന്നം കൂടിയാണ് ഈ ദുരാചാരമെന്നും ചൂണ്ടിക്കാട്ടി. സെമിനാറില്‍ കെ.ജി.ഒ.എ ജില്ലാ പ്രസിഡന്റ് ആര്‍ ബിനു അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വനിതാ കമ്മറ്റി സെക്രട്ടറി സി.കെ ജയശ്രീ സ്വാഗതവും കെ.ജി.ഒ.എ ജില്ലാ വൈസ് പ്രസിഡന്റ് ഡോ. കെ. കെ ദീപ നന്ദിയും ആശംസിച്ചു. കെ.ജി.ഒ.എ സംസ്ഥാന സെക്രട്ടറി ഡോ. കെ.കെ ഷാജി, സംസ്ഥാന സെക്രട്ടറിയറ്റ് അംഗം ഡോ. വി.ബി വിനയന്‍ സംസ്ഥാന കമ്മറ്റി അംഗങ്ങളായ കെ പ്രവീണ്‍, ജയന്‍ പി വിജയന്‍, ജില്ലാ സെക്രട്ടറി റോബിന്‍സണ്‍ പി ജോസ് തുടങ്ങിയവര്‍ പങ്കെടുത്തു. സൈനിമോള്‍ ജോസ്, അനുപമ വി.എല്‍, ഷിജി ജെയിംസ്, സൂര്യ തോമസ്, ഷൈനി സി.ആര്‍ എന്നിവര്‍ സ്രംസാരിച്ചു.
