Thodupuzha
കെ.ജി.ഒ.എ സുഭിക്ഷ കേരളം പദ്ധതി ഉദ്ഘാടനം ചെയ്തു


തൊടുപുഴ: കെ.ജി.ഒ.എ സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ചു നടത്തുന്ന സുഭിക്ഷ കേരളം സുരക്ഷിത ഭക്ഷണം പരിപാടിയുടെ തൊടുപുഴ ഏരിയതല ഉദ്ഘാടനം മുനിസിപ്പല്‍ ചെയര്‍മാന്‍ സനീഷ് ജോര്‍ജ് നിര്‍വഹിച്ചു. മാങ്ങാട്ടുകവല എംപ്ലോയീസ് ഗാര്‍ഡനില്‍ താമസിക്കുന്ന കുടുംബങ്ങള്‍ക്ക് ഗ്രോ ബാഗും തൈകളും നല്‍കി. ഏരിയ പ്രസിഡന്റ് സ്റ്റാന്‍ലി എം.ജെ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ഡോ. കെ.കെ ഷാജി പദ്ധതി വിശദീകരണം നടത്തി. ജില്ലാ സെക്രട്ടറി റോബിന്‍സണ്‍ പി. ജോസ്, സെക്രട്ടറിയേറ്റ് അംഗം ശശിലേഖ രാഘവന്‍, ഏരിയ സെക്രട്ടറി ക്രിസ്റ്റി മൈക്കിള്‍, പി.എം നാരായണന്‍ എന്നിവര്‍ പ്രസംഗിച്ചു.
