Thodupuzha
ഖാദി ഓണം മേള ജില്ലാതല ഉദ്ഘാടനം തൊടുപുഴയില്‍ നടന്നു


തൊടുപുഴ: കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് നടത്തിവരുന്ന ഖാദി ഓണം മേളയുടെ ജില്ലാതല ഉദ്ഘാടനം കാഡ്‌സിന് സമീപം പ്രവര്‍ത്തിക്കുന്ന ഖാദിഗ്രാമ സൗഭാഗ്യയില്‍ നഗരസഭ ചെയര്‍മാന്‍ സനീഷ് ജോര്‍ജ് നിര്‍വഹിച്ചു. ആദ്യ വില്‍പന വാര്‍ഡ് കൗണ്‍സിലര്‍ പി.ജി രാജശേഖരന്‍ നിര്‍വഹിച്ചു. അടുത്ത 20 വരെ നീണ്ടു നില്‍ക്കുന്ന മേളയില്‍ ഖാദി തുണിത്തരങ്ങള്‍ക്ക് 30 ശതമാനം വരെ ഗവ. റിബേറ്റ് ലഭ്യമാണ്. സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ക്രെഡിറ്റ് സൗകര്യവും ലഭ്യമാക്കിയിട്ടുണ്ടെന്ന് ജില്ലാ ഖാദിഗ്രാമ വ്യവസായ പ്രൊജക്ട് ഓഫീസര്‍ അറിയിച്ചു. കട്ടപ്പനയിലും, തൊടുപുഴ മാതാ ഷോപ്പിങ് ആര്‍ക്കേഡില്‍ പ്രവര്‍ത്തിക്കുന്ന ഖാദിഗ്രാമ സൗഭാഗ്യയിലും മേളകള്‍ സംഘടിപ്പിച്ചിട്ടുണ്ട്
