Thodupuzha
സംയുക്ത കിസാന്‍ മോര്‍ച്ച ധര്‍ണ നടത്തി


തൊടുപുഴ: സംയുക്ത കിസാന്‍ മോര്‍ച്ചയുടെ നേതൃത്വത്തില്‍ 22ന് നടത്തുന്ന പാര്‍ലമെന്റ് മാര്‍ച്ച് വിജയിപ്പിക്കണമെന്നാവശ്യപ്പെട്ട് എ.ഐ.കെ.കെ.എം.എസിന്റെ (അഖിലേന്ത്യാ കിസാന്‍ ഖേത് മസ്ദൂര്‍ സംഘടന) ആഭിമുഖ്യത്തില്‍ ബി.എസ്.എന്‍.എല്‍ ഓഫീസിനു മുന്നില്‍ ധര്‍ണ നടത്തി. ജില്ലാ കണ്‍വീനര്‍ സിബി സി. മാത്യു അധ്യക്ഷത വഹിച്ചു. എസ്.യു.സി.ഐ (കമ്മ്യൂണിസ്റ്റ്) ജില്ലാ സെക്രട്ടറി എന്‍. വിനോദ്കുമാര്‍ ധര്‍ണ ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി അംഗങ്ങളായ പി.ടി. വര്‍ഗീസ്, മാത്യു ജേക്കബ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
