Thodupuzha

കെ.പി.എസ്.ടി.എ അധ്യാപക ദിനാഘോഷം നടത്തി

തൊടുപുഴ: കെ.പി.എസ്.ടി.എ യുടെ നേതൃത്വത്തില്‍ നടന്ന അധ്യാപക ദിനാഘോഷവും സുകുമാരനുണ്ണി പുരസ്‌കാര ജേതാവും കെ.പി.എസ്.ടി.എ സംസ്ഥാന പ്രസിഡന്റുമായ എം സലാഹുദ്ദീന് സ്വീകരണവും നല്‍കി. ഡീന്‍ കുര്യാക്കോസ് എം.പി ഉദ്ഘാടനം ചെയ്തു. ഡി.ഡി.ഇ വി.എ ശശീന്ദ്ര വ്യാസ് അധ്യാപക ദിന സന്ദേശം നല്‍കി. കെ.പി.സി.സി ജനറല്‍ സെക്രട്ടറി റോയി കെ. പൗലോസ് സുകുമാരനുണ്ണി പുരസ്‌ക്കാര ജേതാവ് എം.സലാഹുദ്ദീന് ഉപഹാരം നല്‍കി. കെ.പി.എസ്.ടി.എ സെക്രട്ടറി വി.എം ഫിലിപ്പച്ചന്‍ അധ്യക്ഷത വഹിച്ചു. വി.കെ കിങ്ങിണി ഗുരുശ്രേഷ്ഠരെ ആദരിച്ചു. സജി മാത്യു, സുനില്‍ തോമസ്, ബിജോയ് മാത്യു, ജോളി മുരിങ്ങമറ്റം, പി.എം നാസര്‍, സി.കെ മുഹമ്മദ് ഫൈസല്‍, ജോയ് ആഡ്രൂസ്, ബിജു ജോസഫ് , റോയി ടി.ജോസ് ആന്റണി, പി.വി ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!