Thodupuzha
കെ.എസ്.യു നിയോജകമണ്ഡലം കമ്മിറ്റിമാഗസിന്‍ പ്രകാശനം ചെയ്തു


തൊടുപുഴ: കെ.എസ്.യു തൊടുപുഴ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ തയാറാക്കുന്ന മാഗസിന്റെ പേരും ലോഗോയും പ്രതിപക്ഷ നേതാവ് വി.ടി സതീശന്‍ പ്രകാശനം ചെയ്തു.
കെ.എസ്.യു നിയോജകമണ്ഡലം പ്രസിഡന്റ് അസ്‌ലം ഓലിക്കന്‍, കെ.പി.എസ്.ടി.എ കല്ലൂര്‍ക്കാട് ഉപജില്ല ജനറല്‍ സെക്രട്ടറിയും മാഗസിന്‍ ചീഫ് എഡിറ്ററുമായ സാദിഖ് എം.എ എന്നിവര്‍ പങ്കെടുത്തു. ഓക്‌സിജന്‍ എന്ന പേരില്‍ ഇറക്കുന്ന മാഗസിനിലേയ്ക്ക് 10 ന് വൈകീട്ട് 5 വരെ സൃഷ്ടികള്‍ അയച്ചു കൊടുക്കാന്‍ അവസരമുണ്ട്. ഫോണ്‍: 9747783588, 9447343847.
