ലയണ്‍സ്ക്ലബ് തൊടുപുഴ മെട്രോ ഭാരവാഹികളുടെ സ്ഥാനാരോഹണം നടത്തി


തൊടുപുഴ: ലയണ്‍സ്ക്ലബ് തൊടുപുഴ മെട്രോയുടെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും പദ്ധതികളുടെ ഉദ്ഘാടനവും നടത്തി. മുന്‍ ലയണ്‍സ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ ആര്.ജി. ബാലസുബ്രഹ്മണ്യം സ്ഥാനാരോഹണം നിര്‍വഹിച്ചു. റീജിയണല്‍ ചെയര്‍പേഴ്സണ്‍ സാലോ ജോര്‍ജ് പുതിയ പദ്ധതികളുടെ ഉദ്ഘാടനം നടത്തി. സോണ്‍ ചെയര്‍പേഴ്സണ്‍ ഷാജി മണക്കാട്ട്, മുന്‍ പ്രസിഡന്റ് വിനോദ് കണ്ണോളി, മുന്‍ സെക്രട്ടറി രതീഷ് ദിവാകരന്, മുന്‍ ട്രഷറര്‍ ബിജു പി.വി, ചാര്‍ട്ടര്‍ പ്രസിഡന്റ് കെ.കെ.തോമസ്, സെക്രട്ടറി പ്രഫ.കെ.അരുണ്‍, ട്രഷറര്‍ സോയിച്ചന്‍ അലക്സാണ്ടര്‍, അഖില്‍ പ്രതാപ്, ജോഷി ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു.
പുതിയ ഭാരവാഹികളായി എം.എന്‍. സുരേഷ് (പ്രസിഡന്റ്), പ്രഫ. അരുണ്‍ കെ (സെക്രട്ടറി), സോയിച്ചന്‍ അലക്സാണ്ടര്‍ (ട്രഷറര്‍), ഇ.എം.ബിജുകുമാര്‍ (ഫസ്റ്റ് വൈസ് പ്രസിഡന്റ്), ജോഷി ജോര്‍ജ് (സെക്കന്റ് വൈസ് പ്രസിഡന്റ്), കെ.ബി.അജികുമാര്‍ (ജോയിന്റ് സെക്രട്ടറി), ബാബു പള്ളിപ്പാട്ട്, രതീഷ് ദിവാകരന്, ബിജു പി.വി, പ്രശാന്ത് കെ.എസ്, റെജി വര്‍ഗീസ് (ഡയറക്ടര്‍മാര്‍), ജോസ് അയലേടം (എം.സി.സി), അഖില്‍ പ്രതാപ് (ടെയില്‍ ട്വിസ്റ്റര്‍), വിനോദ് കെ.ആര്. (ടെയ്മര്‍), അഗസ്റ്റിന് കെ.ജോബ് (എല്‍.സി.ഐ.എഫ്.ചെയര്‍പേഴ്സണ്‍), മിഥുന് ജയചന്ദ്രന് (മാര്‍ക്കറ്റിങ് ചെയര്‍പേഴ്സണ്‍), ജെറാള്‍ഡ് മാനുവല്‍ (സര്‍വീസ് ചെയര്‍പേഴ്സണ്‍) എന്നിവരെ തെരഞ്ഞെടുത്തു.
