Thodupuzha

സാക്ഷരതാ ദിനാചരണം

തൊടുപുഴ: ജില്ലാ സാക്ഷരതാ മിഷന്റെ നേതൃത്വത്തില്‍ നാളെ ലോക സാക്ഷരതാ ദിനാചരണം സംഘടിപ്പിക്കും. ജില്ലയിലെ 66 സാക്ഷരതാ കേന്ദ്രങ്ങളില്‍ രാവിലെ 9 ന് പതാക ഉയര്‍ത്തും. പഠിതാക്കള്‍, സാക്ഷരതാ പ്രവര്‍ത്തകര്‍, സാംസ്‌കാരിക പ്രവര്‍ത്തകര്‍ എന്നിവരെ ആദരിക്കല്‍, ഓണ്‍ലൈന്‍ പ്രഭാഷണ പരിപാടി, പഠിതാക്കള്‍ക്ക് വേണ്ടിയുള്ള പ്രബന്ധരചന, പോസ്റ്റര്‍ തയാറക്കല്‍ എന്നിവയാണ് പ്രധാന പരിപാടികള്‍. ജില്ലാതല ഉദ്ഘാടനം രാവിലെ 10.30 ന് വാഴൂര്‍ സോമന്‍ എം എല്‍ എ ഓണ്‍ലൈനായി നിര്‍വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ ഫിലിപ്പ് അധ്യക്ഷത വഹിക്കും. സാക്ഷരതാ മിഷന്‍ ഡയറക്ടര്‍ ഡോ. പി.എസ് ശ്രീകല മുഖ്യതിഥിയായിരിക്കും.

 

Related Articles

Back to top button
error: Content is protected !!