Thodupuzha

തൊടുപുഴ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ വ്യാപാരദിനവും വിജയദിനവും ആചരിച്ചു 

തൊടുപുഴ: തൊടുപുഴ മര്‍ച്ചന്റ്‌സ് അസോസിയേഷന്റെ നേതൃതൃത്തില്‍ വ്യാപാരദിനവും വിജയദിനവും ആചരിച്ചു. കേരള വ്യാപാരിവ്യവസായി ഏകോപന സമിതി നടത്തിയ ശക്തമായ സമരപരിപാടികളിലൂടെയാണ് എല്ലാ ദിവസവും എല്ലാ കടകളും തുറന്നു പ്രവര്‍ത്തിക്കുവാനുള്ള തീരുമാനം സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടായത്. ഇതിന്റെ അടിസ്ഥാനത്തിലാണ് വ്യാപാരിദിനം വിജയദിനം കൂടിയായി നടത്തിയത്. വ്യാപാരഭവനില്‍ കൂടിയ യോഗത്തില്‍ അസോസിയേഷന്‍ പ്രസിഡന്റ് രാജു തരണിയില്‍ പതാക ഉയര്‍ത്തി. ജില്ലാ സെക്രട്ടറി ആര്‍. രമേഷ് വ്യാപാരദിന സന്ദേശം നല്‍കി. ബ്ലോക്ക് പ്രസിഡന്റ് എന്‍.പി ചാക്കോ, അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി നാസര്‍ സൈര, ട്രഷറര്‍ പി.ജി രാമചന്ദ്രന്‍, മുന്‍ പ്രസിഡന്റ് വിജയന്‍, വൈസ് പ്രസിഡന്റുമാരായ ടോമി സെബാസ്റ്റിയന്‍, അജീവ് പി, സാലി എസ് മുഹമ്മദ്, ജോയിന്റ് സെക്രട്ടറി ഷെറീഫ് സര്‍ഗം, ബെന്നി ഇല്ലിമൂട്ടില്‍, യൂത്ത് വിങ് പ്രസിഡന്റ് താജു എംബി, അസോസിയേഷന്‍-യൂത്ത് വിങ് ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Related Articles

Back to top button
error: Content is protected !!