Karimannur
കരിമണ്ണൂര്‍ സെന്റ് ജോസഫ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ മെറിറ്റ് ഡേ ചൊവ്വാഴ്ച


കരിമണ്ണൂര്‍: സെന്റ് ജോസഫ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ മെറിറ്റ് ഡേ ആഘോഷം തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് ഓണ്‍ലൈനായി നടത്തും. കോതമംഗലം കോര്‍പറേറ്റ് എഡ്യൂക്കേഷന്‍ സെക്രട്ടറി റവ. ഫാ. മാത്യു എം. മുണ്ടക്കല്‍ ഉദ്ഘാടനം ചെയ്യും. സ്‌കൂള്‍ മാനേജര്‍ റവ. ഡോ. സ്റ്റാന്‍ലി പുല്‍പ്രയില്‍ അധ്യക്ഷത വഹിക്കും. തൊടുപുഴ എ.ഇ.ഒ ഷീബ മുഹമ്മദ് മുഖ്യപ്രഭാഷണം നടത്തും.
