Thodupuzha

എം.ജി. സര്‍വകലാശാല മൂന്നാം വര്‍ഷ ബി.കോം വിദ്യാര്‍ഥികളുടെ ഉത്തരക്കടലാസ് നഷ്ടപ്പെട്ടു

തൊടുപുഴ: എം.ജി. സര്‍വകലാശാലയിലെ മൂന്നാം വര്‍ഷ ബി.കോം വിദ്യാര്‍ഥികളുടെ അവസാന സെമസ്റ്റര്‍ പരീക്ഷയുടെ ഉത്തരക്കടലാസ് നഷ്ടപ്പെട്ടു. വീണ്ടും പരീക്ഷയെഴുതണമെന്ന് സര്‍വകലാശാല അധികൃതര്‍ അറിയിച്ചെന്ന് വിദ്യാര്‍ഥികള്‍. ന്യൂമാന്‍ കോളജ് വിദ്യാര്‍ഥികളുടെ ബി.കോം കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍ കോസ്റ്റ് അക്കൗണ്ടിങ് അഞ്ചാം സെമസ്റ്റര്‍ പരീക്ഷയുടെ ഉത്തരക്കടലാസാണ് നഷ്ടമായത്. ജനുവരി അവസാന വാരം നടന്ന പരീക്ഷയുടെ ഫലം കഴിഞ്ഞ നാലിന് പ്രസിദ്ധീകരിച്ചിരുന്നു. എന്നാല്‍ 46 പേര്‍ പരീക്ഷ എഴുതിയതില്‍ 26 പേരുടെ ഫലം മാത്രമാണ് പുറത്തു വന്നത്. ബാക്കിയുള്ളവരുടെ ഫലം തടഞ്ഞു വെച്ചിരിക്കുകയാണ് എന്ന മറുപടിയാണ് വിദ്യാര്‍ഥികള്‍ക്ക് ലഭിച്ചത്. തുടര്‍ന്ന് അന്വേഷണം നടത്തിയ വിദ്യാര്‍ഥികള്‍ക്ക് ഉത്തരക്കടലാസ് നഷ്ടപ്പെട്ടു എന്ന മറുപടിയാണ് അധികൃതര്‍ അനൗദ്യോഗികമായി അറിയിച്ചത്. പരിഭ്രാന്തരായ വിദ്യാര്‍ഥികള്‍ സര്‍വകലാശാല അധികൃതരെ സമീപിച്ചപ്പോഴാണ് മൂല്യനിര്‍ണയത്തിന് അധ്യാപകനെ ഏല്‍പിച്ച ഉത്തരക്കടലാസുകള്‍ നഷ്ടപ്പെട്ടതായി അറിയുന്നത്. വീണ്ടും പരീക്ഷ നടത്തണമെന്നും അതിന് ഫീസ് ഈടാക്കില്ലെന്നും സര്‍വകലാശാല അധികൃതര്‍ അറിയിച്ചതായി വിദ്യാര്‍ഥികള്‍ പറയുന്നു. എന്നാല്‍ തങ്ങളുടെ ഭാഗത്തു നിന്നുള്ള വീഴ്ച അല്ലാത്തതിനാല്‍ വീണ്ടും പരീക്ഷ എഴുതില്ലെന്നും അനാസ്ഥ കാണിച്ച സര്‍വകലാശാല ജീവനക്കാര്‍ക്കെതിരേ നടപടിയെടുക്കണമെന്നുമാണ് വിദ്യാര്‍ഥികള്‍ ആവശ്യപ്പെടുന്നത്.

Related Articles

Back to top button
error: Content is protected !!