Moolammattam

മധ്യവയസ്ക്കൻ കുളമാവ് ഡാമിൽ വീണ് മരിച്ചു

മൂലമറ്റം :മധ്യവയസ്ക്കൻ കുളമാവ് ഡാമിൽ വീണ് മരിച്ചു.കുളമാവ് മുത്തീയുണ്ടയാറിൽ കോഴികട നടത്തുന്ന മൂലമറ്റം സ്വദേശിയായ മലയിൽ ബെന്നി(47 )ആണ് മരിച്ചത്.തിങ്കളാഴ്ച വൈകുന്നേരമാണ് സംഭവം.എക്സൈസ് ഉദ്യോഗസ്ഥരെ കണ്ടതോടെ ഓടിയ ഇയാൾ ഡാമിൽ വീഴുകയായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു . ഇയാളുടെ കടയിൽ നിന്ന് ഒരു ലിറ്റർ ചാരായം പിടികൂടിയിട്ടുണ്ട്.വിവരമറിയിച്ചതിനെതുടർന്ന് മൂലമറ്റം ഫയർഫോഴ്സ് സ്ഥലത്തെത്തിയാണ് മൃതദേഹം പുറത്തെടുത്തത്.തുടർന്ന് മൃതദേഹം തൊടുപുഴ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി

Related Articles

Back to top button
error: Content is protected !!