Moolammattam

കുളമാവ് ജലാശയത്തില്‍ കാണാതായ സഹോദരങ്ങളെ കണ്ടെത്താനായില്ല

മൂലമറ്റം:: കുളമാവ് ജലാശയത്തില്‍ കാണാതായ സഹോദരങ്ങളെ ഇന്നലെ നടന്ന തിരച്ചിലിലും കണ്ടെത്താനായില്ല. മീന്‍ പിടിക്കാന്‍ കെട്ടിയിട്ടിരുന്ന വല അഴിക്കാന്‍ വള്ളത്തില്‍ പോകുന്നതിനിടെയാണ് കോഴിപ്പുറത്ത് ബിജു, ബിനു എന്നിവരെ ബുധനാഴ്ച കാണാതായത്. കാറ്റും മഴയും മൂലം വലിയ തോതില്‍ വെള്ളം തിരയടിക്കുന്നത് തിരച്ചിലിന് വിഘാതമാകുന്നുണ്ട്. ഇന്നലെ 5 മണിയോടെ തിരച്ചില്‍ നിര്‍ത്തി. എ.ഡി.എം.ഷൈജു പി. ജേക്കബ് സ്ഥലത്ത്‌ എത്തിയിരുന്നു. കോതമംഗലം, മൂവാറ്റുപുഴ എന്നിവിടങ്ങളില്‍ നിന്നെത്തിയ സ്കൂബ ടീം വള്ളം കണ്ട സ്ഥലത്തും പരിസരത്തും കൂടുതല്‍ ആഴത്തില്‍ മുങ്ങി തപ്പിയെങ്കിലും ഫലമുണ്ടായില്ല. ഇന്ന് രാവിലെ വീണ്ടും തിരച്ചില്‍ തുടരും.

Related Articles

Back to top button
error: Content is protected !!