Arakkulam

അറക്കുളം പഞ്ചായത്തില്‍ കൊതുകു ശല്യം രൂക്ഷം: ഫോഗിങ് നടത്തണമെന്ന് നാട്ടുകാര്‍ 

മൂലമറ്റം: അറക്കുളം പഞ്ചായത്തില്‍ കൊതുകു ശല്യം രൂക്ഷമായ സാഹചര്യത്തില്‍ ഫോഗിങ് നടത്തണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. മഴക്കാലം തുടങ്ങിയിട്ടും കൊതുക് നശീകരണത്തിന് പഞ്ചായത്തോ ആരോഗ്യ വകുപ്പോ നടപടി സ്വീകരിച്ചിട്ടില്ലെന്ന് നാട്ടുകാര്‍ ആരോപിച്ചു. ടൗണിലെ ഓടകള്‍ വെള്ളക്കെട്ടായി ഇവിടം കൂത്താടികളുടെ പ്രജനന കേന്ദ്രമായി മാറിയിട്ടുണ്ട്. എന്നാല്‍ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനോ മുന്‍വര്‍ഷങ്ങളിലെ പോലെ ഇതില്‍ മരുന്നു തളിക്കുന്നതിനോ നടപടിയില്ല. കൊതുകു പെരുകിയതോടെ മൂലമറ്റം ടൗണിലെ ഓട്ടോ, ടാക്‌സി തൊഴിലാളികളും വ്യാപാരികളും ദുരിതത്തിലായി. പലതവണ അധികൃതരുടെ അടുക്കല്‍ പരാതിപ്പെട്ടിട്ടും ഫോഗിങ് ഉള്‍പ്പെടെയുള്ള കൊതുകു നശീകരണ ജോലികള്‍ ആരംഭിച്ചിട്ടില്ല. കൊതുകുജന്യ രോഗങ്ങളായ ഡെങ്കിപ്പനി, സിക്ക, മലമ്പനി എന്നിവ പടരാനുള്ള സാഹചര്യം നിലനില്‍ക്കുമ്പോഴും അലംഭാവം തുടരുന്നു. കൊതുകുനശീകരണത്തിന് എത്രയും വേഗം നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

Related Articles

Back to top button
error: Content is protected !!