Thodupuzha
മോട്ടോര്‍ തൊഴിലാളി ഫെഡറേഷന് ധര്‍ണ നടത്തി


തൊടുപുഴ: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് മോട്ടോര്‍ തൊഴിലാളി ഫെഡറേഷന് ഐ.എന്‍.ടി.യു.സി നിയോജകമണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ പഴയ ബസ് സ്റ്റാന്‍ഡ് മൈതാനിയില്‍ ധര്‍ണ നടത്തി. യു.ഡി.എഫ് ജില്ലാ ചെയര്മാന് അഡ്വ. എസ്. അശോകന് ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് എം.കെ ഷാഹുല്‍ ഹമീദ് അധ്യക്ഷത വഹിച്ചു. എന്‍.ഐ ബെന്നി, കെ.പി റോയ്, കെ.ജി സജിമോന്‍, കെ.എസ് ജയകുമാര്‍, ഡി. രാധാകൃഷ്ണന്, ജോര്‍ജ് താന്നിക്കല്‍, എന്‍.ഐ സലീം, ഇ.എസ്. ഷാജഹാന് തുടങ്ങിയവര്‍ പ്രസംഗിച്ചു.
