Uncategorized
വായ് മൂടിക്കെട്ടി മെഴുകുതിരി ദീപം തെളിയിച്ചു


തൊടുപുഴ: ഫാ സ്റ്റാന്‍ സ്വാമിയുടെ മരണത്തില്‍ പ്രതിഷേധിച്ച് കേരള കോണ്‍ഗ്രസ് (എം) തൊടുപുഴ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഗാന്ധി സ്‌ക്വയറില്‍ കറുത്ത തുണി കൊണ്ട് വായ് മൂടിക്കെട്ടി പ്രതിഷേധ ജ്വാല തെളിയിച്ചു. പാര്‍ട്ടി സ്‌ററീയറിങ് കമ്മിറ്റി അംഗം അഗസ്റ്റിന്‍ വട്ടക്കുന്നേല്‍ ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് ജിമ്മി മറ്റത്തിപ്പാറ, നേതാക്കളായ ജയകൃഷ്ണന്‍ പുതിയേടത്ത്, ജോസ് കവിയില്‍, ബെന്നി പ്ലാക്കൂട്ടം, ജോജോ അറയ്ക്കക്കണ്ടം, ജോയ് പാറത്തല, ജോമി കുന്നപ്പള്ളി, റോയ്‌സണ്‍ കുഴിഞ്ഞാലില്‍, മാത്യു എം.പി, ജോസ് പാറപ്പുറം തുടങ്ങിയവര്‍ പ്രസംഗിച്ചു.
