Uncategorized

നഗരസഭ ശാന്തിതീരം ശ്മശാനം  സംരക്ഷിക്കുന്നതില്‍ കൃത്യവിലോപം: മുന്‍ വൈസ് ചെയര്‍മാന്‍

തൊടുപുഴ: മുനിസിപ്പല്‍ ശാന്തിതീരം ശ്മശാനം സംരക്ഷിക്കുന്നതില്‍ അധികൃതര്‍ ഗുരുതരമായ കൃത്യവിലോപം നടത്തുന്നതായി കോണ്‍ഗ്രസ് ബ്ലോക്ക് ജനറല്‍ സെക്രട്ടറിയും മുന്‍ മുനിസിപ്പല്‍ വൈസ് ചെയര്‍മാനുമായ ടി.കെ സുധാകരന്‍ നായര്‍ കുറ്റപ്പെടുത്തി. കോവിഡ് ബാധിച്ച് ഉള്‍പ്പെടെ മരിക്കുന്നവര്‍ ദഹിപ്പിക്കുന്ന ശ്മശാനത്തില്‍ ഫര്‍ണസുകള്‍ രണ്ടും പ്രവര്‍ത്തന ക്ഷമമില്ലാതായിട്ട് ഭരണ നേതൃത്വം കണ്ടില്ലെന്ന് നടിക്കുകയാണ്. മുനിസിപ്പല്‍ ഓഫീസിനു മുന്നില്‍ സത്യഗ്രഹം ആരംഭിക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയ ശേഷം ആണ് അറ്റകുറ്റപണിക്ക് അധികൃതര്‍ തയാറായത്. ശാന്തി തീരം ശ്മാശനം സംരക്ഷിക്കാനും തടസങ്ങളില്ലാതെ സമൂഹത്തിനു ഉപയോഗപ്രദമാക്കുവാനും ഭരണ നേതൃത്വം തയാറായില്ലെങ്കില്‍ നഗര സഭക്ക് മുന്നില്‍ സമരം നടത്തുമെന്ന് എന്‍.എസ്.എസ് കരയോഗം സെക്രട്ടറി കൂടിയായ ടി.കെ സുധാകരന്‍ നായര്‍ മുന്നറിയിപ്പ് നല്‍കി.

Related Articles

Back to top button
error: Content is protected !!