Thodupuzha
മുതലക്കോടത്ത് യൂത്ത് ലീഗ് നില്പ് സമരം സംഘടിപ്പിച്ചു


തൊടുപുഴ: കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ ജനവിരുദ്ധ നിലപാടുകള്‍ക്കെതിരെ യൂത്ത് ലീഗിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച നില്‍പ്പ് സമരം ലീഗ് സംസ്ഥാന സെക്രട്ടറി ടി.എം സലിം ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി പി.എച്ച് സുധീര്‍, സീനിയര്‍ വൈസ് പ്രസിഡന്റ് ഇ.എ.എം അമീന്, ജില്ലാ ഭാരവാഹികളായ പി.എം നിസാമുദ്ദീന്‍, അന്‍സാരി മുണ്ടയ്ക്കല്‍, നേതാക്കളായ പി.ഇ നൗഷാദ്, വി.എം ജലീല്‍, എം.പി സലീം, സി.പി ബാവക്കുട്ടി, പി.കെ അനസ്, അന്‍സാരി വി.എന്‍ എന്നിവര്‍ നേതൃത്വം നല്കി.
