Uncategorized
സിക്ക വൈറസ്: പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി മുട്ടം പഞ്ചായത്ത്


മുട്ടം : സിക്ക വൈറസ് രോഗത്തിനെതിരെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച് മുട്ടം ഗ്രാമ പഞ്ചായത്ത്. പൊതു ഇടങ്ങളില്‍ ഫോഗിങ് നടത്താനും വീടുകളിലും മറ്റും പുകയ്ക്കുന്നതിനായി അപരാജിത ചൂര്‍ണം വിതരണം ചെയ്യാന്‍ സ്റ്റിയറിങ് കമ്മറ്റി തീരുമാനിച്ചു. പഞ്ചായത്ത് പരിധിയിലെ മുഴുവന്‍ ഗര്‍ഭിണികള്‍ക്കും പ്രത്യേക സുരക്ഷ ഒരുക്കാനും തീരുമാനിച്ചു. അടിയന്തിരമായി 13 വാര്‍ഡുകളിലും ജാഗ്രത സമിതികള്‍ വിളിച്ചു ചേര്‍ക്കും. ഞായറാഴ്ച ഡ്രൈ ഡേ ആചരിക്കാനും വീടും പരിസരവും പൂര്‍ണമായും ശുചീകരിക്കാനും നിര്‍ദേശം നല്‍കിയതായി പഞ്ചായത്ത് പ്രസിഡന്റ് ഷൈജ ജോമോന്‍ പറഞ്ഞു.
