Thodupuzha

തെ​രു​വു നാ​യ്ക്ക​ളു​ടെ ശ​ല്യ​ത്താ​ല്‍ ജി​ല്ല​യി​ലെ പ​ല മേ​ഖ​ല​ക​ളി​ലും നാ​ട്ടു​കാ​ര്‍ പൊ​റു​തി​മു​ട്ടു​ന്നു

തൊ​ടു​പു​ഴ: തെ​രു​വു നാ​യ്ക്ക​ളു​ടെ ശ​ല്യ​ത്താ​ല്‍ ജി​ല്ല​യി​ലെ പ​ല മേ​ഖ​ല​ക​ളി​ലും നാട്ടുകാ​ര്‍ പൊ​റു​തി​മു​ട്ടു​ന്നു.ക​ഴി​ഞ്ഞ പന്ത്രണ്ട് ദി​വ​സ​ത്തി​നി​ടെ 40 പേ​ര്‍​ക്കാ​ണ് ജില്ല​യി​ല്‍ നാ​യ്ക്ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ പ​രി​ക്കേ​റ്റ​ത്. ന​ഗ​ര, ഗ്രാ​മീ​ണ മേഖലകളിലെല്ലാം ത​ന്നെ നാ​യ്ക്ക​ളു​ടെ ശല്യം വ​ര്‍​ധി​ച്ചു വ​രു​ന്നു​ണ്ട്.ജനുവ​രി ഒ​ന്നു​മുത​ല്‍ ഓ​ഗ​സ്റ്റ് 12 വ​രെ 1467 പേ​രാ​ണ് നായ്ക്ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ പ​രി​ക്കേ​റ്റ് വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ല്‍ ചി​കി​ത്സ തേടിയത്. സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​ക​ളി​ല്‍ മാത്രം ചി​കി​ത്സ തേ​ടി​യ​വ​രു​ടെ കണക്കാണിത്. സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ല്‍ എ​ത്തി​യ​വ​രു​ടെ എ​ണ്ണം ഇ​തി​നു പു​റ​മെ വരും. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ല്‍ തൊ​ടു​പു​ഴ, വ​ണ്ണ​പ്പു​റം, മു​ട്ടം, കു​മാ​ര​മം​ഗ​ലം, ആലക്കോട്, അ​ടി​മാ​ലി, മൂ​ന്നാ​ര്‍, പീ​രു​മേ​ട്, കു​മ​ളി, ക​ട്ട​പ്പ​ന എ​ന്നി​വി​ട​ങ്ങ​ളി​ലെ​ല്ലാം നായ്ക്ക​ളു​ടെ ആ​ക്ര​മ​ണ​മു​ണ്ടാ​യി. നാട്ടുകാരെ ആ​ക്ര​മി​ക്കു​ന്ന​തു കൂ​ടാ​തെ ഇവരു​ടെ വ​ള​ര്‍​ത്തു മൃ​ഗ​ങ്ങ​ളെ ആക്രമിക്കുന്ന​തും പ​തി​വാ​യി​ട്ടു​ണ്ട്. മു​ട്ട​ത്ത് ബു​ധ​നാ​ഴ്ച തെ​രു​വു​നാ​യ 40 കോഴികളെയാ​ണ് കൊ​ന്ന​ത്.കൂ​ട്ട​മാ​യി എത്തു​ന്ന നാ​യ്ക്ക​ളെ പേ​ടി​ച്ച്‌ റോ​ഡലിറങ്ങി ന​ട​ക്കാ​ന്‍ ക​ഴി​യാ​ത്ത സ്ഥി​തി​യാ​ണ്. തൊടുപു​ഴ ന​ഗ​ര​ത്തി​ലെ പ്ര​ധാ​ന റോഡുകളെ​ല്ലാം ത​ന്നെ രാ​ത്രി​യാ​യാ​ല്‍ തെ​രു​വു നാ​യ്ക്ക​ള്‍ കീ​ഴ​ട​ക്കും.ഇ​രു​ച​ക്ര വാഹന​ങ്ങ​ള്‍​ക്കു പി​ന്നാ​ലെ നാ​യ്ക്ക​ള്‍ കുരച്ചു​കൊ​ണ്ട് പാ​യു​ന്ന​തും പ​തി​വാ​ണ്. വാഹ​ന യാ​ത്രി​ക​ര്‍ ഇ​തു​മൂ​ലം അപകടത്തില്‍​പെ​ടു​ന്ന സംഭവങ്ങളുമുണ്ടായി​ട്ടു​ണ്ട്. പ്ര​ഭാ​ത നടത്തത്തി ​നി​റ​ങ്ങു​ന്ന​വ​ര്‍​ക്കു നേ​രെ​യും നാ​യ്ക്ക​ള്‍ ആ​ക്ര​മം ന​ട​ത്തു​ന്നു​ണ്ട്. ഭ​യ​ന്ന് ഓ​ടി​വീ​ണും നാ​യ്ക്ക​ളു​ടെ ക​ടി​യേ​റ്റും നിരവധി​പേ​ര്‍ പ​രി​ക്കേ​റ്റ് സ്വ​കാ​ര്യ ആശുപത്രി​ക​ളി​ലും ചി​കി​ത്സ തേ​ടി​യി​ട്ടു​ണ്ട്. രാ​ത്രി​യി​ലാ​ണ് നാ​യ്ക്ക​ളു​ടെ ശ​ല്യം കൂടുതല്‍. തി​ര​ക്കി​ല്ലാ​ത്ത പാ​ത​ക​ളി​ല്‍ ഒറ്റയ്ക്ക് യാ​ത്ര ചെ​യ്യു​ന്ന​വ​രും ആക്രമണത്തി​നി​ര​യാ​കു​ന്നു.വീ​ടു​ക​ളു​ടെ പരി​സ​ര​ങ്ങ​ളി​ല്‍ ചു​റ്റി​ക്ക​റ​ങ്ങി കു​ട്ടി​ക​ളെ ഉള്‍​പ്പെ​ടെ ഉ​പ​ദ്ര​വി​ച്ച സം​ഭ​വ​ങ്ങ​ളു​മു​ണ്ട്. രാത്രി​യി​ല്‍ തൊ​ഴു​ത്തു​ക​ളി​ലെ​ത്തി ആ​ടു​കളെ​യും കി​ടാ​രി​ക​ളെ​യും ആ​ക്ര​മി​ക്കു​ന്നു​ണ്ട്. അ​ല​ഞ്ഞു​തി​രി​ഞ്ഞ് ന​ട​ക്കു​ന്ന ഇ​വ​യെ നി​യ​ന്ത്രി​ക്കാ​ന്‍ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​ണെ​ങ്കി​ലും ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ള്‍ ഇ​ക്കാ​ര്യ​ത്തി​ല്‍ തി​ക​ഞ്ഞ അ​ലം​ഭാ​വ​മാ​ണ് കാ​ട്ടു​ന്ന​തെ​ന്ന് നാ​ട്ടു​കാ​ര്‍ പ​റ​യു​ന്നു.

 

പ​ഞ്ചാ​യ​ത്തു​ക​ളു​ടെ​യും ന​ഗ​ര​സ​ഭ​ക​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ല്‍ തെ​രു​വു​നാ​യ്ക്ക​ളെ പി​ടി​കൂ​ടി വ​ന്ധ്യം​ക​ര​ണം ന​ട​ത്താ​ന്‍ ശ്ര​മ​ങ്ങ​ള്‍ ന​ട​ക്കു​ന്നു​ണ്ടെ​ങ്കി​ലും ഈ ​പ്ര​വ​ര്‍​ത്ത​നം പ​ല​യി​ട​ത്തും കാ​ര്യ​മാ​യി ഫ​ലം ചെ​യ്തി​ട്ടി​ല്ല.

Related Articles

Back to top button
error: Content is protected !!