Thodupuzha

നീറ്റ് പരീക്ഷ തീയതി പ്രഖ്യാപിച്ചു.

തൊടുപുഴ : ദേശീയ മെഡിക്കല്‍ പ്രവേശനപരീക്ഷയായ നീറ്റ് സെപ്റ്റംബര്‍ 12ന്. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കും പരീക്ഷ.കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഓഗസ്റ്റ് ഒന്നിന് നടത്താന്‍ നിശ്ചയിച്ചിരുന്ന നീറ്റ് പരീക്ഷയാണ് സെപ്റ്റംബറിലേക്ക് മാറ്റിവെച്ചത്. കോവിഡ് രണ്ടാം തരംഗത്തെ തുടര്‍ന്നാണ് നീറ്റ് പരീക്ഷ ഓഗസ്റ്റിലേക്ക് ആദ്യം മാറ്റിവെച്ചത്.തുടര്‍ന്നാണ് സെപ്റ്റംബര്‍ 12ന് പരീക്ഷ നടത്താനാണ് തീരുമാനിച്ചത്. പരീക്ഷയ്ക്ക് നാളെ (ചൊവ്വാഴ്ച )വൈകീട്ട് അഞ്ചുമുതല്‍ അപേക്ഷിക്കാം. ദേശീയ ടെസ്റ്റിംഗ് ഏജന്‍സി വഴിയാണ് അപേക്ഷിക്കേണ്ടത്. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് നീറ്റ് പരീക്ഷ മാറ്റിവെയ്ക്കുകയായിരുന്നു.

Related Articles

Back to top button
error: Content is protected !!