Thodupuzha

ജില്ലയില്‍ അഞ്ച് ഹെര്‍ബല്‍ പാര്‍ക്കുകള്‍ വരുന്നു

ഇടുക്കി : ജില്ലയില്‍ അഞ്ച് ഹെര്‍ബല്‍ പാര്‍ക്കുകള്‍ സ്ഥാപിക്കുന്നു.പുറപ്പുഴ, രാജാക്കാട്, കുടയത്തൂര്‍, അറക്കുളം ഗ്രാമപ്പഞ്ചായത്തുകളിലും തൊടുപുഴ മുനിസിപ്പാലിറ്റിയിലുമാണ് ഹെല്‍ത്ത് ആന്റ് വെല്‍നെസ് സെന്ററുകളോടനുബന്ധിച്ച് ഔഷധപാര്‍ക്കുകള്‍ സ്ഥാപിക്കുന്നത്.ആയുഷ് മിഷനും ജില്ലാ ആരോഗ്യ(,ആയുര്‍വേദം,ഹോമിയോ)വകുപ്പുകളും ഹരിതകേരളവും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്.

 

ഔഷധസസ്യങ്ങളെ സംരക്ഷിക്കുന്നതിനും പൊതുജനങ്ങള്‍ക്ക് ഇവയെക്കുറിച്ച് അവബോധം നല്‍കുന്നതിനുമാണ് 16 ഇനം ഔഷധച്ചെടികള്‍ നട്ടുപരിപാലിക്കുന്നത്. അറക്കുളം,കോലാനി ഹോമിയോ ഡിസ്പെന്‍സറികള്‍, രാജാക്കാട് ,വഴിത്തല, കുടയത്തൂര്‍ ആയുര്‍വേദാശുപത്രികള്‍ എന്നിവിടങ്ങളിലാണ് ഹെര്‍ബല്‍ പാര്‍ക്കുകള്‍ വരുന്നത്.

 

നെല്ലി,അശ്വഗന്ധ, കുറുന്തോട്ടി, കീഴാര്‍നെല്ലി,ബ്രഹ്മി, ചിറ്റമൃത്, മഞ്ഞള്‍, കറ്റാര്‍വാഴ, മുത്തിള്‍, ആര്യവേപ്പ്, ശതാവരി, ഇഞ്ചി, ആവണക്ക്, തുളസി, കരിനൊച്ചി, ആടലോടകം എന്നിവയാണ് ഹെര്‍ബല്‍ പാര്‍ക്കിലുണ്ടാവുക. ബന്ധപ്പെട്ട തദ്ദേശഭരണ സ്ഥാപനത്തിലെ ഹരിതകര്‍മ്മസേനാംഗങ്ങള്‍ക്കായിരിക്കും ഇതിന്റെ പരിപാലനച്ചുമതല.നവംബര്‍ ഒന്നുമുതല്‍ ഇവയാരംഭിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.

Related Articles

Back to top button
error: Content is protected !!