Thodupuzha
എന്‍.ജി.ഒ അസോസേയേഷന്‍ ജില്ലാ സമ്മേളനം ഓഗസ്റ്റ് അഞ്ചിന്


തൊടുപുഴ: എന്‍.ജി.ഒ അസോസിയേഷന്‍ ജില്ലാ സമ്മേളനം ഓഗസ്റ്റ് അഞ്ചിന് ഉച്ചകഴിഞ്ഞ് രണ്ടിന് ഓണ്‍ലൈന്‍ പ്ലാറ്റഫോമില്‍ നടക്കും. ഡി.സി.സി പ്രസിഡന്റ്് അഡ്വ. ഇബ്രാഹിംകുട്ടി കല്ലാര്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് ഷാജി ദേവസ്യ അധ്യക്ഷത വഹിക്കും. പ്രതിനിധി സമ്മേളനം സംസ്ഥാന പ്രസിഡന്റ് ചവറ ജയകുമാര്‍ ഉദ്ഘാടനം ചെയ്യും. സംഘടനാ ചര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്. രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്യും.
