Thodupuzha

കോ​വി​ഡ് ബാ​ധി​ച്ച ഒ​രാ​ള്‍ ജീ​വ​നൊ​ടു​ക്കി​യാ​ല്‍ ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​കി​ല്ല എ​ന്ന് പ​റ​യു​ന്ന​ത് അം​ഗീ​ക​രി​ക്കാ​നാ​കി​ല്ല: സു​പ്രീം​കോ​ട​തി.

തൊടുപുഴ : കോ​വി​ഡ് ബാ​ധി​ച്ച ഒ​രാ​ള്‍ ജീ​വ​നൊ​ടു​ക്കി​യാ​ല്‍ ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​കി​ല്ല എ​ന്ന് പ​റ​യു​ന്ന​ത് അം​ഗീ​ക​രി​ക്കാ​നാ​കി​ല്ലെ​ന്ന് സു​പ്രീം​കോ​ട​തി. കോ​വി​ഡ് ബാ​ധി​ച്ച​വ​ര്‍ ജീ​വ​നൊ​ടു​ക്കി​യാ​ൽ ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​കി​ല്ലെ​ന്ന കേ​ന്ദ്ര​ന​യം മാ​റ്റ​ണ​മെ​ന്ന് ജ​സ്റ്റീ​സു​മാ​രാ​യ എം.​ആ​ര്‍. ഷാ, ​എ.​എ​സ്. ബൊ​പ്പ​ണ്ണ എ​ന്നി​വ​ര്‍ ഉ​ള്‍​പ്പെ​ട്ട ബെ​ഞ്ച് നി​ർ​ദേ​ശി​ച്ചു.കോ​വി​ഡ് മ​ര​ണ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ന​ല്‍​കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് സു​പ്രീം​കോ​ട​തി നി​ര്‍​ദേ​ശം അ​നു​സ​രി​ച്ച് കേ​ന്ദ്രം മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ള്‍ സ​മ​ര്‍​പ്പി​ച്ചി​രു​ന്നു. ഇ​തി​ല്‍ കോ​വി​ഡ് ബാ​ധി​ച്ചി​ട്ടും വി​ഷ​ബാ​ധ മൂ​ല​മോ, ആ​ത്മ​ഹ​ത്യ, കൊ​ല​പാ​ത​കം, ആ​പ​ക​ട​മ​ര​ണം എ​ന്നി​വ ഉ​ള്‍​പ്പ​ടെ മ​റ്റു കാ​ര​ണ​ങ്ങ​ള്‍ കൊ​ണ്ടു മ​രി​ച്ചാ​ല്‍ കോ​വി​ഡ് മ​ര​ണം ആ​യി ക​ണ​ക്കാ​ക്കി​ല്ല എ​ന്ന വ്യ​വ​സ്ഥ പു​ന​പ​രി​ശോ​ധി​ക്ക​ണം എ​ന്ന് സു​പ്രീം​കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടു.മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ളി​ലെ പ്ര​സ്തു​ത വ്യ​വ​സ്ഥ പു​നഃപ​രി​ശോ​ധി​ക്കാ​മെ​ന്ന് സ​ര്‍​ക്കാ​ര്‍ അ​റി​യി​ച്ചു. കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ച​വ​രു​ടെ ഉ​റ്റ​വ​ര്‍​ക്കു​ള്ള സാ​മ്പ​ത്തി​ക ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​കു​ന്ന​തി​നു​ള്ള മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ള്‍ സെ​പ്റ്റം​ബ​ര്‍ 23ന് ​ഉ​ള്ളി​ല്‍ സ​മ​ര്‍​പ്പി​ക്ക​ണ​മെ​ന്ന് കേ​ന്ദ്ര സ​ര്‍​ക്കാ​രി​നോ​ട് സു​പ്രീം​കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടു.കോ​വി​ഡ് മ​ര​ണ സ​ര്‍​ട്ടി​ഫി​ക്ക​റ്റി​നു​ള്ള മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ള്‍ ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് സ​ര്‍​ക്കാ​ര്‍ സു​പ്രീം​കോ​ട​തി​യി​ല്‍ ന​ല്‍​കി​യ​ത്. നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടും ഏ​റെ വൈ​കു​ന്ന​തി​ല്‍ സു​പ്രീം​കോ​ട​തി അ​തൃ​പ്തി പ്ര​ക​ടി​പ്പി​ച്ച​തി​ന് പി​ന്നാ​ലെ​യാ​ണ് ക​ഴി​ഞ്ഞ ദി​വ​സം ഇ​തു സം​ബ​ന്ധി​ച്ച സ​ത്യ​വാ​ങ്മൂ​ലം ന​ല്‍​കി​യ​ത്.

Related Articles

Back to top button
error: Content is protected !!