ഒളിമ്പികസ് പ്രചാരണ സൗഹൃദ ഫുട്‌ബോള്‍ മത്സരം: ഇടുക്കി പ്രസ് ക്ലബ് വിജയികള്‍


തൊടുപുഴ: ടോക്കിയോ ഒളിമ്പികസ് പ്രചാരണത്തിന്റെ ഭാഗമായി ഷൂട്ട് ദ ഗോള്‍ പ്രോഗ്രാമും സൗഹൃദ ഫുട്‌ബോള്‍ മത്സരവും നടത്തി. വിനോദ് കണ്ണോളിയുടെ നേതൃത്വത്തിലുള്ള ഇടുക്കി പ്രസ് ക്ലബും അഡ്വ. പി.എസ്. ബിജുവിന്റെ നേതൃത്വത്തിലുള്ള തൊടുപുഴയിലെ അഭിഭാഷക സംഘടനയും തമ്മിലുള്ള സൗഹൃദ ഫുട്‌ബോള്‍ മത്സരം തൊടുപുഴ ഡിവൈ.എസ്.പി. കെ. സദന്‍ ഉദ്ഘാടനം ചെയ്തു. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ഇടുക്കി പ്രസ് ക്ലബ് വിജയികളായി. വെങ്ങല്ലൂര്‍ സോക്കര്‍ സ്‌കൂളും, ജില്ലാ ഒളിമ്പിക് അസോസിയേഷനും സംയുക്തമായി വെങ്ങല്ലൂര്‍ സോക്കര്‍ സ്‌കൂളിനു സമീപമുള്ള ഡെര്‍ബി 6 ടര്‍ഫില്‍ നടന്ന ഷൂട്ട് ദ ഗോള്‍ പ്രോഗ്രാം ഒളിമ്പ്യന്‍ സിനി ജോസ് ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്ത മുഴുവന്‍ വിശിഷ്ടാതിഥികളും സൗഹൃദ മത്സരത്തില്‍ പങ്കെടുത്ത മുഴുവന്‍ ടീമംഗങ്ങളും ‘ഐ ചീര്‍ 4 ഇന്ത്യ സെല്‍ഫി’ എടുത്തുകൊണ്ട് ടോക്കിയോ ഒളിമ്പിക്-2020 പ്രചരണത്തില്‍ പങ്കാളികളായി. ജില്ലാ ഒളിമ്പിക് അസോസിയേഷന്‍ സെക്രട്ടറി എം.എസ്. പവനന്‍ അധ്യക്ഷത വഹിച്ചു. വെങ്ങല്ലൂര്‍ സോക്കര്‍ സ്‌കൂള്‍ ഡയറക്ടര്‍ പി.എ. സലിംകുട്ടി, കേരള സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അംഗം റഫീക്ക് പള്ളത്തു പറമ്പില്‍, കേരള റോളര്‍ സ്‌ക്കേറ്റിങ് അസോസിയേഷന്‍ ട്രഷറര്‍ കെ.ശശിധരന്‍, ടര്‍ബി ടര്‍ഫ് എം.ഡി. പ്രഭുല്‍ലാല്‍, ബിനു സിറിയക് ചാഴിക്കാട്ട്, പഞ്ചായത്ത് അംഗം സുനില്‍, ഇടുക്കി പ്രസ് ക്ലബ് പ്രസിഡന്റ് എം.എന്‍. സുരേഷ്, സെക്രട്ടറി വിനോദ് കണ്ണോളി, കെ.എസ്.ഇ.ബി. മുന്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ എബ്രഹാം, സോക്കര്‍ സ്‌കൂള്‍ പരിശീലകരായ അമല്‍ വി.കെ., അജിത് ശിവന്‍, ജോര്‍ജ്, എം.എച്ച്. സജീവ്, ഓള്‍ ഇന്ത്യ ഇന്റര്‍ വാഴ്‌സിറ്റി മുന്‍ ഫുട്‌ബോള്‍ താരം ജെറോം സെബാസ്റ്റിയന്‍, ദേശീയ വോളീബോള്‍ താരം ധനീഷ്, അഡ്വ. പി.എസ്. ബിജു തുടങ്ങിയവര്‍ പ്രസംഗിച്ചു.
