Uncategorized
പാലോളി കമ്മിറ്റി റിപ്പോര്‍ട്ട്: എസ്.ഐ.ഒ മാര്‍ച്ച് നടത്തി


തൊടുപുഴ: പാലോളി കമ്മിറ്റി റിപ്പോര്‍ട്ട് അട്ടിമറിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരേ എസ്.ഐ.ഒ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മിനി സിവില്‍ സ്‌റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി. ജില്ലാ സെക്രട്ടറി മുഹമ്മദ് റാസിഖ് ഉദ്ഘാടനം ചെയ്തു.
ഫ്രറ്റേണിറ്റി ജില്ലാ പ്രസിഡന്റ് അന്‍ഷാദ് അടിമാലി, എസ്.ഐ.ഒ ജില്ലാ സെക്രട്ടറിമാരായ അബുല്‍ ഹസന്‍, സലീല്‍ മുഹമ്മദ്, ജില്ലാ കമ്മിറ്റി അംഗം റംസല്‍ സുബൈര്‍, ആദില്‍, യാസീന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
