Thodupuzha
പെന്‍ഷനേഴ്സ് സംഘ് സബ്ട്രഷറിക്ക് മുന്പില് ധര്‍ണ നടത്തി


തൊടുപുഴ: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സ്റ്റേറ്റ് പെന്‍ഷനേഴ്സ് സംഘ് സബ്ട്രഷറി മുന്പില് ധര്‍ണ നടത്തി. ജില്ലാ വൈസ് പ്രസിഡന്റ് പി.ആര് കൃഷ്ണന് അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് ആര്. വാസുദേവന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ടി.എ രാജന് മുഖ്യപ്രഭാഷണം നടത്തി. കെ.പി ദാമോദരന്‍, കെ.എഫ് സുകുമാരന്‍, എസ്. മണി എന്നിവര്‍ പ്രസംഗിച്ചു.
